നിലവിലുള്ള പ്രീ പെയ്ഡ് പ്ലാനുകൾക്ക് കൂടുതൽ ഡാറ്റയും സംസാരസമയവും എയർടെൽ അനുവദിച്ചു. 98 രൂപ പ്ലാനിൽ 6 ജി.ബിയാണ് ഡാറ്റ ലഭിച്ചിരുന്നത്. ഇനിമുതൽ 12 ജി.ബി ലഭിക്കും. കാലാവധി 28 ദിവസംതന്നെ തുടരും. ഡാറ്റ വർധിപ്പിച്ചതോടെ ജിയോയുമായുള്ള മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്. 101 രൂപയ്ക്കാണ് ജിയോ നിലവിൽ 12 ജി.ബി ഡാറ്റ നൽകുന്നത്. നിലവിലുള്ള പ്ലാനിന്റെ കാലവധിയാണ് ജിയോ നിൽകുന്നത്. എയർടെലാകട്ടെ 98 രൂപയ്ക്ക് 28 ദിസവത്തെ കാലാവധികൂടി നൽകുന്നുണ്ട്. വിവിധ ടോക്ക്ടൈം പ്ലാനുകളിൽ അധിക സംസാര സമയവും എയർടെൽ പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപ ചാർജ് ചെയ്താൽ 480 രൂപയുടെ സംസാരസമയമാണ് ലഭിക്കുക. നേരത്തെ 423.73 രൂപയുടെ സംസാര സമയമാണ് നൽകിയിരുന്നത്. 1000 രൂപ ചാർജ് ചെയ്താൽ 960 രൂപയുടെ സംസാരസമയവും ലഭിക്കും നേരത്തെ 847.46 രൂപയുടെ ടോക്ക്ടൈമാണ് ലഭിച്ചിരുന്നത്.
from money rss https://bit.ly/2Z89DTv
via IFTTT
from money rss https://bit.ly/2Z89DTv
via IFTTT