121

Powered By Blogger

Friday, 15 May 2020

രാജ്യമൊട്ടാകെയുള്ള അടച്ചിടല്‍ ഇളവുകളോടെ രണ്ടാഴ്ചകൂടി നീട്ടിയേക്കും

ന്യൂഡൽഹി: രാജ്യമൊട്ടാകെയുള്ള ലോക്ക്ഡൗൺ രണ്ടാഴ്ചകൂടി നീട്ടിയേക്കും. നിലവിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചുകൊണ്ടാകും അടച്ചിടൽ നീട്ടാൻ സാധ്യത. പൊതുഗതാഗം അനുവദിക്കുന്നതോടൊപ്പം റസ്റ്റോറന്റുകളും മാളുകളും തുറക്കുന്നതിനും അനുമതി നൽകിയേക്കും. ഓട്ടോറിക്ഷകളിലും ടാക്സികളിലും രരണ്ടുപേർക്കുമാത്രം യാത്രചെയ്യാനുള്ള അനുമതിയാകും നൽകുക. സംസ്ഥാനങ്ങൾപച്ചക്കൊടികാണിച്ചാൽ ആഭ്യന്തര വിമാനസർവീസുകൾ തുടങ്ങിയേക്കും. അതേസമയം, റെഡ് സോണുകളിൽനിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. റെഡ്സോണുകൾ ഉൾപ്പടെയുള്ള നഗരങ്ങളിൽ മെട്രോ സർവീസുകൾക്കും അനുമതി നൽകില്ല. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മെയ് 11ന് നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങളിൽ ഇളവുനൽകുക. ശനിയഴ്ച ആഭ്യന്തര മന്ത്രാലയംഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കേയിക്കും. മാർച്ച് 25മുതലാണ് ആദ്യഘട്ട ലോക്ക്ഡൗൺ തുടങ്ങിയത്. പിന്നീട് ഘട്ടംഘട്ടമായി മെയ് 17വരെ നീട്ടുകയാണ് ചെയ്തത്.

from money rss https://bit.ly/2z1F2MO
via IFTTT