121

Powered By Blogger

Friday, 15 May 2020

ആഗോള നഷ്ടം 8.8 ലക്ഷം കോടി ഡോളർ വരെയെന്ന് എ.ഡി.ബി.

ന്യൂഡൽഹി: കോവിഡ്-19 കാരണം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് 5.8-8.8 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി). ഇത് ആഗോള ജി.ഡി.പി.യുടെ 6.4-9.7 ശതമാനം വരുമെന്നും എ.ഡി.ബി. പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ നഷ്ടം 14,200-21,800 കോടി ഡോളറായിരിക്കും. ദക്ഷിണേഷ്യയുടെ ജി.ഡി.പി.യിൽ 3.9 മുതൽ ആറു ശതമാനം വരെ ഇടിവുണ്ടാകും. സർക്കാരുകളുടെ ഉത്തേജക പാക്കേജ് അടക്കമുള്ള നടപടികൾ മൂലം നഷ്ടം 30-40 ശതമാനം കുറയ്ക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഏപ്രിൽ മൂന്നിന് പുറത്തിറക്കിയ റിപ്പോർട്ടിൽ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് രണ്ട് മുതൽ 4.1 ലക്ഷം കോടി ഡോളറിന്റെ നഷ്ടം വരുമെന്നായിരുന്നു എ.ഡി.ബി. പറഞ്ഞിരുന്നത്. അതേസമയം, ലോക ബാങ്ക് ആഗോള ജി.ഡി.പി. രണ്ടു മുതൽ നാലു ശതമാനം വരെയും ഐ.എം.എഫ്. 6.3 ശതമാനം വരെയും കുറയുമെന്നാണ് വിലയിരുത്തുന്നത്.

from money rss https://bit.ly/2Wz48M2
via IFTTT