121

Powered By Blogger

Tuesday 3 March 2015

സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം: വി.എസിന്റെ ഹര്‍ജി തള്ളി









Story Dated: Wednesday, March 4, 2015 11:24



mangalam malayalam online newspaper

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ മനതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി. നിലവില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും നിലവിലെ അന്വേഷണം പൂര്‍ത്തിയായശേഷം പരാതിക്കാരന്‍ സമീപിച്ചാല്‍ വേണമെങ്കില്‍ പരിഗണിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.


സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുന്‍പാണ് വി.എസ് സി.ബി.ഐ അന്വേഷണത്തിന് ഹര്‍ജി സമര്‍പ്പിച്ചത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ചായിരുന്നു കോടതിയെ സമീപിച്ചത്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തോട് വി.എസ് സഹകരിക്കുകയും തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടില്‍ കോടതി എത്തിച്ചേര്‍ന്നു.










from kerala news edited

via IFTTT

വീഡിയോ ഗെയിം കളിച്ച്‌ രക്‌തം ഛര്‍ദിച്ച്‌ മരിച്ചു!









Story Dated: Wednesday, March 4, 2015 11:07



mangalam malayalam online newspaper

ഷാങായ്‌: ചൈനയില്‍ വീണ്ടും ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ മരണത്തിനു കാരണമായി. ഷാങായിലെ ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ തുടര്‍ച്ചയായി 19 മണിക്കൂര്‍ 'വേള്‍ഡ്‌ ഓഫ്‌ വാര്‍ ക്രാഫ്‌റ്റ്' ഗെയിം കളിച്ചുകൊണ്ടിരുന്നയാള്‍ കമ്പ്യൂട്ടറിനു മുന്നില്‍ രക്‌തം ഛര്‍ദ്ദിച്ച്‌ മരിച്ചുവീണു!


വു തായ്‌ എന്ന 24 കാരനാണ്‌ ദാരുണാന്ത്യമുണ്ടായത്‌. ഇയാള്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ രക്‌തം ചുമച്ചുതുപ്പി. ഇത്‌ തുടര്‍ന്നപ്പോള്‍ അടുത്തുളളവര്‍ കഫേ ഉടമസ്‌ഥരുടെ സഹായത്തോടെ ആംബുലന്‍സ്‌ വിളിച്ചു. ആംബുലന്‍സും പാരാമെഡിക്കുകളും എത്താനായി കാത്തിരിന്ന സമയത്തും വൂ കളി തുടരുകയായിരുന്നു.


എന്നാല്‍, അപ്രതീക്ഷിതമായത്‌ സംഭവിച്ചത്‌ വളരെ പെട്ടെന്നായിരുന്നു. വീണ്ടും രക്‌തം ഛര്‍ദിച്ച വൂ കസേരയിലേക്ക്‌ കുഴഞ്ഞുവീണു. ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്‌തു. പാരാമെഡിക്കുകള്‍ എത്തി രക്ഷപെടുത്താന്‍ ശ്രമം നടത്തിയെങ്കിലും താമസിച്ചുപോയിരുന്നു.










from kerala news edited

via IFTTT

കള്ളനോട്ടുമായി ഐ.എസ്.ഐ ഏജന്റ് പിടിയില്‍









Story Dated: Wednesday, March 4, 2015 11:07



mangalam malayalam online newspaper

ലഖ്‌നോ: പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ ഏജന്റ് എന്നു കരുതുന്ന വ്യക്തിയെ കള്ളനോട്ടുമായി പിടികൂടി. ഉത്തര്‍പ്രദേശില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി അലി അഹമ്മദ് എന്ന 'ഡോ.സലീമി'നെ പിടികൂടിയത്. ഛബ്ര റെയില്‍വേ സ്‌റ്റേഷനിലെ നകയില്‍ നിന്നാണ് ഇയാളെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 12,000 രൂപയുടെ കള്ളനോട്ടും ഏതാനും നേപ്പാളി കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്.


നാലു വര്‍ഷം മുന്‍പ് ലഖ്‌നോ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 15,000 രൂപ പരാതിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്. ലഖ്‌നോവില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഐ.എസ്.ഐ ഇന്ത്യയില്‍ നടത്തുന്ന നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അഹമ്മദിന് പങ്കുണ്ടെന്നു പോലീസ് പറഞ്ഞു. ഇയാളെ ദേശീയ അന്വേഷണ ഏജന്‍സിയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്തുവരികയാണ്.










from kerala news edited

via IFTTT

മൈന്‍ഡിന് നവനേതൃത്വം








മൈന്‍ഡിന് നവനേതൃത്വം


Posted on: 04 Mar 2015







ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടന മൈന്‍ഡ് (മലയാളി ഇന്ത്യന്‍സ്, അയര്‍ലന്‍ഡ്) വാര്‍ഷികപൊതുയോഗം നടത്തി. ഫിബ്രവരി 14 ന് ഡബ്ലിന്‍ അപ്പര്‍ ഡോര്‍ സ്ട്രീറ്റിലുള്ള എന്‍.സി.പി.ഹാളിലായിരുന്നു യോഗം. യോഗത്തിനു മുന്നോടിയായി നടന്ന സെമിനാറില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അയര്‍ലന്‍ഡില്‍ എന്ന വിഷയത്തില്‍ ഡാനിയേല ജോര്‍ജ് ക്ലാസ് നയിച്ചു.






തുടര്‍ന്ന് വാര്‍ഷിക പൊതുയോഗത്തില്‍ വരവ്ചിലവ്കണക്ക്, വാര്‍ഷിക റിപ്പോര്‍ട്ട്, ചര്‍ച്ച, പുതിയഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടന്നു. പ്രസിഡന്റ് ഷിബു ജോണ്‍, വൈ.പ്രസിഡന്റ് സാജു കുമാര്‍, സെക്രട്ടറി മാത്യൂസ് തയ്യില്‍, ജോ.സെക്രട്ടറി ജയ്‌മോന്‍ പാലാട്ടി, ട്രഷറര്‍ റെജി കൂട്ടുങ്കല്‍ എന്നിവരെയും വനിതാപ്രതിനിധികള്‍ മറ്റ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 21 അംഗകമ്മിറ്റിയും നിലവില്‍ വന്നു. തുടര്‍ന്ന് പൊതുയോഗത്തിലെ അജണ്ട പ്രകാരമുള്ള നടപടികള്‍ക്കുശേഷം യോഗം അവസാനിച്ചു.




വാര്‍ത്ത അയച്ചത് : ജിജി ജേക്കബ്












from kerala news edited

via IFTTT

ചരമം - ഡോ. ബെറ്റി ബഞ്ചമിന്‍ (ന്യൂജേഴ്‌സി)







ന്യൂജേഴ്‌സി: ചേലകൊമ്പ് ചവണിക്കാമണ്ണില്‍ ഡോ.ബഞ്ചമിന്‍ ജോര്‍ജിന്റെ ഭാര്യ ഡോ.ബെറ്റി ബഞ്ചമിന്‍ (60) അന്തരിച്ചു. മല്ലപ്പള്ളി പരിയാരം കുന്നുമ്പുറത്ത് വീട്ടില്‍ പരേതരായ കെ.സി കുര്യന്റെയും സാറാമ്മ കുര്യന്റെയും മകളാണ്. മകള്‍ കൃപാ ബുസ്‌കെ, മരുമകന്‍ ഡോ.ലുഡൊവിക്ക് ബുസ്‌കേ. സഹോദരങ്ങള്‍ ഡോ.വത്സ ഏബ്രഹാം (ലോഗ് ഐലന്‍ഡ്) ഡോ.റൂബി ഏബ്രഹാം (ന്യൂജേഴ്‌സി).

1995 ല്‍ കുടുംബ സമേതം അമേരിക്കയിലെത്തി. ന്യുറോഷല്‍ സൗണ്ട് ഷോറില്‍ ജോലിക്കു ശേഷം ന്യുയോര്‍ക്ക് സെന്റ് ലൂക്ക്‌സ് റൂസ്‌വെല്‍റ്റ് മെഡിക്കല്‍ സെന്ററില്‍ നിന്നു എന്‍ഡോക്രൈനോളജിയില്‍ ഫെല്ലോഷിപ്പ് നേടി. പിന്നീട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മെഡിക്കല്‍ സെന്ററില്‍ കണ്‍സള്‍ട്ടന്റായി. തുടര്‍ന്ന് ന്യുജേഴ്‌സി ബ്രിക്കിലുള്ള ഓഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ നിന്ന് റിട്ടയര്‍ ചെയ്തു.


പൊതുദര്‍ശനം മാര്‍ച്ച് 6 ന് 2 മണി മുതല്‍ 5 മണി വരെയും 6 മണി മുതല്‍ 9 മണി വരെയും (St. Stephen's Mar Thoma Church, 423 Dunham's Corner Rd., East Brunswick, NJ 08816x) പള്ളിയില്‍ വെച്ച് നടക്കും.


സംസ്‌കാര ശുശ്രുഷകള്‍ മാര്‍ച്ച് 7 ന് രാവിലെ 9 മണിക്ക് (St. Stephen's Mar Thoma Church, 423 Dunham's Corner Rd., East Brunswick, NJ 08816) സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മ ചര്‍ച്ചില്‍ ആരംഭിക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


കോശി ജോര്‍ജ് : 7183148171

ഡോ.റൂബി ഏബ്രഹാം : 7326737131. www.crabiel.com











from kerala news edited

via IFTTT

സ്ത്രീ സുരക്ഷയ്ക്ക് ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ആപ് വരുന്നു









Story Dated: Wednesday, March 4, 2015 10:58



mangalam malayalam online newspaper

റാഞ്ചി: യാത്രകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ആപുമായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. മുഖ്യമന്ത്രി രഘുബര്‍ ദാസ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നിലവിലുള്ള 'ഹിമ്മത്ത്' ആപിന്റെ മാതൃകയിലായിരിക്കും ആപ്ലിക്കേഷന്‍ നടപ്പാക്കുക. സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ആക്രമണം നേരിടുന്ന ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് സഹായം തേടാവുന്ന മൊബൈല്‍ ആപ്ലിക്കേഷനായിരിക്കും സ്വീകരിക്കുക. ഒരു ബട്ടണില്‍ വിരലമര്‍ത്തുന്നതോടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പോലീസ് എന്നിവരെ ഒരേ സമയം വിവരം അറിയിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഡല്‍ഹി പോലീസ് തയ്യാറാക്കിയ ഹിമ്മത്ത് ആപ് ഡല്‍ഹി പോലീസിന്റെ വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ടൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്‌കൂള്‍ കുട്ടികളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ആത്മാര്‍ത്ഥതയുള്ള പോലീസ് ഓഫീസര്‍മാരെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT

ഡല്‍ഹി കുട്ടബലാത്സംഗക്കേസിലെ പ്രതിയുടെ അഭിമുഖ സംപ്രേഷണത്തിന്‌ വിലക്ക്‌









Story Dated: Wednesday, March 4, 2015 10:51



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ്‌ സിങ്ങിന്റെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത്‌ കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ബി.ബി.സിയ്‌ക്കു വേണ്ടി ബ്രിട്ടീഷ്‌ ഡോക്യുമെന്ററി നിര്‍മാതാവ്‌ ലെസ്ലി ഉദ്‌വിന്‍ നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന്‌ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വാര്‍ത്താ ചാനലുകളോട്‌ നിര്‍ദ്ദേശിച്ചു.


മുകേഷ്‌ സിങിന്റെ അഭിമുഖം നല്‍കിയതിനെക്കുറിച്ച്‌ കേന്ദ്രം ജയില്‍ അധികൃതരോട്‌ വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തെകേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ തിഹാര്‍ ജയില്‍ ഡി.ജി.പി ജനറല്‍ അലോക്‌ കുമാര്‍ വര്‍മയെ അതൃപ്‌തി അറിയിച്ചു. ഇത്‌ ഗൗരവമായാണ്‌ കാണുന്നതെന്ന്‌ മന്ത്രി പാര്‍ലമെന്റിലും അറിയിച്ചു. ബലാത്സംഗത്തെ ന്യായീകരിച്ചുള്ള അഭിമുഖം കഴിഞ്ഞ ദിവസമാണ്‌ പുറത്തുവന്നത്‌. വരുന്ന ഞായറാഴ്‌ച വനിതാ ദിനത്തിന്റെ ഭാഗമായി ബി.ബി.സി സംപ്രേഷണം ചെയ്യാനിരിക്കുന്ന 'ഇന്ത്യാസ്‌ ഡോട്ടര്‍' എന്ന ഡോക്യു മെന്ററിയിലാണ്‌ അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഉള്ളത്‌.


പെണ്‍കുട്ടികള്‍ക്കാണ്‌ ഒരു പുരുഷനേക്കാള്‍ പീഡനത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടി പ്രതികരിക്കാന്‍ പാടില്ലായിരുന്നു. നിശബ്‌ദയായിനിന്നു പീഡനിപ്പിക്കാന്‍ അനുവദിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ കൂടെയുണ്ടായിരുന്ന യുവാവിനെ മാത്രമെ തങ്ങള്‍ ഉപദ്രവിക്കുമായിരുന്നുള്ളു എന്നും കേസില്‍ പ്രതിയായ മുകേഷ്‌ സിങ്‌ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്‌തമായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതിയുടെ പ്രസ്‌താവനയ്‌ക്ക് എതിരെ രംഗത്ത്‌ എത്തിയിരുന്നു.










from kerala news edited

via IFTTT

പന്നിപ്പനി: മരണസംഖ്യ 1,158 ആയി









Story Dated: Wednesday, March 4, 2015 10:38



ന്യുഡല്‍ഹി: എച്ച്1എന്‍1 വൈറസ് (പന്നിപ്പനി) ബാധയില്‍ മരണനിരക്ക് ഉയരുന്നു. പന്നിപ്പനി ബാധിച്ച് തിങ്കാഴ്ച 43 പേര്‍ കൂടി മരിച്ചതായാണ് ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്ക്. ഇതോടെ മരണനിരക്ക് 1,158 ആയി. 21,412 പേര്‍ പനി ബാധിച്ച് ചികിത്സയിലാണ്. ഗുജറാത്തിലാണ് മരണനിരക്ക് കുടുതല്‍. 283 പേര്‍. 4,766 പേര്‍ക്ക് പനി ബാധിച്ചു. രാജസ്ഥാനില്‍ 277 പേര്‍ മരണപ്പെടുകയും 5,715 പേര്‍ക്ക് പനി ബാധിച്ചിട്ടുമുണ്ട്.










from kerala news edited

via IFTTT

ചരമം - ജോസഫ് ജോ പുതുക്കുളങ്ങര (ന്യൂയോര്‍ക്ക്)








ചരമം - ജോസഫ് ജോ പുതുക്കുളങ്ങര (ന്യൂയോര്‍ക്ക്)


Posted on: 04 Mar 2015





ന്യൂയോര്‍ക്ക്: ജോസഫ് ജോ പുതുക്കുളങ്ങര (64) ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററില്‍ അന്തരിച്ചു. ഭാര്യ ത്രേസി ജോസഫ്. മക്കള്‍: നിക്ക് ജോസഫ്, മേഗന്‍ ബെന്ന്യന്‍. മരുമക്കള്‍: ആനി, ഡേവിഡ്. സംസ്‌കാര കര്‍മ്മങ്ങള്‍ മാര്‍ച്ച് 6 ന് രാവിലെ 9.30-ന് സെന്റ് കറ്റേരി കാത്തലിക് ചര്‍ച്ചില്‍. (445 Kings Highway South, Rochester, NY 14617).




ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

രാജസ്ഥാന്‍ സര്‍ക്കാര്‍ സൂര്യ നമസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുസ്ലീം സംഘടനകള്‍









Story Dated: Wednesday, March 4, 2015 10:08



mangalam malayalam online newspaper

ജയ്പൂര്‍: സൂര്യ നമസ്‌കാരത്തെ ചൊല്ലി രാജസ്ഥാനില്‍ മുസ്ലീം സംഘടനകള്‍ സര്‍ക്കാരിനെതിരെ തിരിയുന്നു. സര്‍ക്കാര്‍ സൂര്യ നമസ്‌കാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലീം സംഘടനകള്‍ ആരോപിച്ചു. ജമാഅത്തെ ഉലമ-ഇ- ഹിന്ദ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ രംഗത്തുവന്നത്.


സൂര്യ നമസ്‌കാരം പോലെയുള്ള ആചാരങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ജബല്‍പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ജമാഅത്തെ ഉലമ-ഇ- ഹിന്ദ് മേധാവി അബ്ദുള്‍ വാഹിദ് ഖത്താരി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിര്‍ദേശം ഭരണഘടനയ്ക്കു മേലുള്ള കടന്നുകയറ്റമാണ്. തങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഖത്താരി പറഞ്ഞു.


സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഉത്തരവുകള്‍ മതവിരുദ്ധമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് അനീഷ അന്‍സാരി പറഞ്ഞു. ഇത്തരം മതപരമായ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനവില്ലെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു; സെന്‍സെക്‌സ് 30,000 കടന്നു









Story Dated: Wednesday, March 4, 2015 09:47



mangalam malayalam online newspaper

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് വിജ്ഞാപനമിറക്കി. ഇതോടെ ഹൃസ്വകാല വായ്പാ നിരക്ക് 7.75 ശതമാനത്തില്‍ നിന്നു 7.5 ശതമാനമായി കുറഞ്ഞു. കേന്ദ്രബജറ്റിനു പിന്നാലെയാണ് റിസര്‍വ് ബാങ്ക് അടിയന്തരമായി വായ്‌നാനിരക്ക് കുറയ്ക്കുന്നത്. ഇതോടെ ഭവന വായ്പാ പലിശ നിരക്കില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കാം.


എന്നാല്‍ കരുതല്‍ ധനാനുപാത നിരക്ക് (സി.ആര്‍.ആര്‍) നാലു ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 6.5 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എം.എസ്.എഫ്) നിരക്കും ബാങ്ക് റേറ്റും 8.5 ശതമാനമായിരിക്കും.


മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്കില്‍ കഴിഞ്ഞ നാലു മാസമായി ആറു ശതമാനത്തില്‍ താഴെ നില്‍ക്കുന്നതും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുള്ള ഇടിവുമാണ് വായ്പാ നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.


അതേസമയം, ബാങ്ക് തീരുമാനം ഓഹരി വിപണിയില്‍ വന്‍ കുതിപ്പിനാണ് വഴിതെളിച്ചത്. ഓഹരി വിപണി ചരിത്രത്തിലാദ്യമായി 30,000 കടന്നു. സെന്‍സെക്‌സ് 406.43 പോയിന്റ് ഉയര്‍ന്ന് 30,001.16ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 112.90 പോയിന്റ് ഉയര്‍ന്ന് 9109.15 ല്‍ എത്തി.


യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും ഇന്ന് നേട്ടത്തോടെയാണ് തുടക്കമിട്ടത്. രൂപയുടെ മൂല്യം 26 പൈസ ഉയര്‍ന്ന് ഡോളറിന് 61.66 എന്ന നിരക്കില്‍ എത്തി.










from kerala news edited

via IFTTT