മൈന്‍ഡിന് നവനേതൃത്വം
Posted on: 04 Mar 2015
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടന മൈന്‍ഡ് (മലയാളി ഇന്ത്യന്‍സ്, അയര്‍ലന്‍ഡ്) വാര്‍ഷികപൊതുയോഗം നടത്തി. ഫിബ്രവരി 14 ന് ഡബ്ലിന്‍ അപ്പര്‍ ഡോര്‍ സ്ട്രീറ്റിലുള്ള എന്‍.സി.പി.ഹാളിലായിരുന്നു യോഗം. യോഗത്തിനു മുന്നോടിയായി നടന്ന സെമിനാറില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അയര്‍ലന്‍ഡില്‍ എന്ന വിഷയത്തില്‍ ഡാനിയേല ജോര്‍ജ് ക്ലാസ് നയിച്ചു.
തുടര്‍ന്ന് വാര്‍ഷിക പൊതുയോഗത്തില്‍ വരവ്ചിലവ്കണക്ക്, വാര്‍ഷിക റിപ്പോര്‍ട്ട്, ചര്‍ച്ച, പുതിയഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടന്നു. പ്രസിഡന്റ് ഷിബു ജോണ്‍, വൈ.പ്രസിഡന്റ് സാജു കുമാര്‍, സെക്രട്ടറി മാത്യൂസ് തയ്യില്‍, ജോ.സെക്രട്ടറി ജയ്‌മോന്‍ പാലാട്ടി, ട്രഷറര്‍ റെജി കൂട്ടുങ്കല്‍ എന്നിവരെയും വനിതാപ്രതിനിധികള്‍ മറ്റ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 21 അംഗകമ്മിറ്റിയും നിലവില്‍ വന്നു. തുടര്‍ന്ന് പൊതുയോഗത്തിലെ അജണ്ട പ്രകാരമുള്ള നടപടികള്‍ക്കുശേഷം യോഗം അവസാനിച്ചു.
വാര്‍ത്ത അയച്ചത് : ജിജി ജേക്കബ്
from kerala news edited
via IFTTT