121

Powered By Blogger

Tuesday, 3 March 2015

പോലീസ്‌ ഉദ്യോഗസ്‌ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു











Story Dated: Wednesday, March 4, 2015 01:28


മാവേലിക്കര: പോലീസ്‌ ഉദ്യോഗസ്‌ഥനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്‌തെന്ന കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു.


അടൂര്‍ ഏനാത്ത്‌ പോലീസ്‌ സ്‌റ്റേഷനിലെ അസി.എസ്‌.ഐ ചുനക്കര ആകാശ്‌ ഭവനില്‍ പ്രഭാകരനെയും ഭാര്യ അമ്പിളിയെയും ഉപദ്രവിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളായ ചുനക്കര വിനോദ്‌ ഭവനില്‍ വിനോദ്‌ മാതാവ്‌ വിജയമ്മ, സഹോദരി ശ്രീകല, സഹോദരീ ഭര്‍ത്താവ്‌ ശ്രീകുട്ടന്‍ എന്നിവരെയാണ്‌ മാവേലിക്കര അഡീഷണല്‍ ജില്ലാ ആന്റ്‌ സെഷന്‍സ്‌ ജഡ്‌ജ്‌-2 കെ.കെ.സുജാത വെറുതെ വിട്ടു കൊണ്ട്‌ ഉത്തരവായത്‌.


2007 നവംബര്‍ 10 നായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ കെ.ജി.രാധാകൃഷ്‌ണന്‍, മുജീബ്‌ റഹ്‌മാന്‍, ജവഹര്‍ ഹാമിദ്‌, മെറില്‍.എം.ദാസ്‌ എന്നിവര്‍ ഹാജരായി.










from kerala news edited

via IFTTT