Story Dated: Wednesday, March 4, 2015 11:07
ഷാങായ്: ചൈനയില്‍ വീണ്ടും ഇന്റര്‍നെറ്റ് അഡിക്ഷന്‍ മരണത്തിനു കാരണമായി. ഷാങായിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ തുടര്‍ച്ചയായി 19 മണിക്കൂര്‍ 'വേള്‍ഡ് ഓഫ് വാര്‍ ക്രാഫ്‌റ്റ്' ഗെയിം കളിച്ചുകൊണ്ടിരുന്നയാള്‍ കമ്പ്യൂട്ടറിനു മുന്നില്‍ രക്‌തം ഛര്‍ദ്ദിച്ച് മരിച്ചുവീണു!
വു തായ് എന്ന 24 കാരനാണ് ദാരുണാന്ത്യമുണ്ടായത്. ഇയാള്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ രക്‌തം ചുമച്ചുതുപ്പി. ഇത് തുടര്‍ന്നപ്പോള്‍ അടുത്തുളളവര്‍ കഫേ ഉടമസ്‌ഥരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സും പാരാമെഡിക്കുകളും എത്താനായി കാത്തിരിന്ന സമയത്തും വൂ കളി തുടരുകയായിരുന്നു.
എന്നാല്‍, അപ്രതീക്ഷിതമായത് സംഭവിച്ചത് വളരെ പെട്ടെന്നായിരുന്നു. വീണ്ടും രക്‌തം ഛര്‍ദിച്ച വൂ കസേരയിലേക്ക് കുഴഞ്ഞുവീണു. ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്‌തു. പാരാമെഡിക്കുകള്‍ എത്തി രക്ഷപെടുത്താന്‍ ശ്രമം നടത്തിയെങ്കിലും താമസിച്ചുപോയിരുന്നു.
from kerala news edited
via IFTTT