Story Dated: Wednesday, March 4, 2015 09:22
തിരുവനന്തപുരം: പ്രശസ്‌ത നയതന്ത്രവിദഗ്‌ധന്‍ നൈനാന്‍ കോശി (81) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അന്ത്യം. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1991ല്‍ മാവേലിക്കര ലോകസഭാ മണ്ഡലത്തില്‍ ഇടത് സ്‌ഥാനാര്‍ത്ഥിയായിരുന്നു. പൊതു പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്ന നിലയിലും നൈനാന്‍ കോശി ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്താരാഷ്ര്‌ട കൂട്ടായ്‌മയായ ഡബ്യു.സി.സിസ് കമ്മീഷന്‍ ഓഫ് ചര്‍ച്ചസ് ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെ മുന്‍ ഡയറക്‌ടറായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടിയ നൈനാന്‍ കോശി വിവിധ കോളേജുകളില്‍ അധ്യാപകനായി ജോലി ചെയ്‌തിരുന്നു.
റി ഓര്‍ഡിംഗ് ദി വേള്‍ഡ്, സഭയും രാഷ്‌ട്രവും, ഇറാക്കിനുമേല്‍, ആഗോളവത്‌കരണത്തിന്റെ യുഗത്തില്‍, ദൈവത്തിന് ഫീസ് എത്ര, ഭീകരവാദത്തിന്റെ പേരില്‍, വാര്‍ ഓണ്‍ ടെറര്‍, ശീഥീകരിക്കപ്പെട്ട വിദയാഭ്യാസം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളാണ്.
from kerala news edited
via IFTTT