Story Dated: Wednesday, March 4, 2015 09:47
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് വിജ്ഞാപനമിറക്കി. ഇതോടെ ഹൃസ്വകാല വായ്പാ നിരക്ക് 7.75 ശതമാനത്തില്‍ നിന്നു 7.5 ശതമാനമായി കുറഞ്ഞു. കേന്ദ്രബജറ്റിനു പിന്നാലെയാണ് റിസര്‍വ് ബാങ്ക് അടിയന്തരമായി വായ്‌നാനിരക്ക് കുറയ്ക്കുന്നത്. ഇതോടെ ഭവന വായ്പാ പലിശ നിരക്കില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കാം.
എന്നാല്‍ കരുതല്‍ ധനാനുപാത നിരക്ക് (സി.ആര്‍.ആര്‍) നാലു ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 6.5 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എം.എസ്.എഫ്) നിരക്കും ബാങ്ക് റേറ്റും 8.5 ശതമാനമായിരിക്കും.
മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്കില്‍ കഴിഞ്ഞ നാലു മാസമായി ആറു ശതമാനത്തില്‍ താഴെ നില്‍ക്കുന്നതും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുള്ള ഇടിവുമാണ് വായ്പാ നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.
അതേസമയം, ബാങ്ക് തീരുമാനം ഓഹരി വിപണിയില്‍ വന്‍ കുതിപ്പിനാണ് വഴിതെളിച്ചത്. ഓഹരി വിപണി ചരിത്രത്തിലാദ്യമായി 30,000 കടന്നു. സെന്‍സെക്‌സ് 406.43 പോയിന്റ് ഉയര്‍ന്ന് 30,001.16ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 112.90 പോയിന്റ് ഉയര്‍ന്ന് 9109.15 ല്‍ എത്തി.
യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും ഇന്ന് നേട്ടത്തോടെയാണ് തുടക്കമിട്ടത്. രൂപയുടെ മൂല്യം 26 പൈസ ഉയര്‍ന്ന് ഡോളറിന് 61.66 എന്ന നിരക്കില്‍ എത്തി.
from kerala news edited
via IFTTT