121

Powered By Blogger

Tuesday, 3 March 2015

വിജയപുരത്തിന്റെ ദാഹമകറ്റാന്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തും











Story Dated: Wednesday, March 4, 2015 01:29


കോട്ടയം: വിജയപുരം നിവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിക്കാന്‍ തീരുമാനം. ഇന്നു ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിന്റെ അനുമതി ലഭിച്ചാല്‍ നാളെ മുതല്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്തു ഭരണസമിതി യോഗം തീരുമാനിച്ചു.


ഒരു ലക്ഷം രൂപയുടെ പദ്ധതിയാണ്‌ ഇതിനായി തയാറാക്കിയിരിക്കുന്നത്‌. നഗരത്തോടു ചേര്‍ന്നു കിടക്കുന്ന വിജയപുരം പഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും രൂക്ഷമായ കുടിവെള്ളമാണ്‌ അനുഭവപ്പെടുന്നത്‌. നഗരസഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫ്‌ളാറ്റുകള്‍ സ്‌ഥിതി ചെയ്യുന്ന പഞ്ചായത്താണിത്‌.


ഫ്‌ളാറ്റുകളുടെ എണ്ണം കൂടിയതോടെ ആവശ്യകത വര്‍ധിച്ചതും വെള്ളത്തിന്റെ ഉപയോഗം കൂടാന്‍ കാരണമായിട്ടുണ്ട്‌. ഇതിനൊപ്പം പൈപ്പ്‌ പൊട്ടല്‍ തുടര്‍ക്കഥയായതും പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന്റെ ആക്കം കൂട്ടി. പഞ്ചായത്തിന്റെ മിക്ക വാര്‍ഡുകളിലും പൈപ്പ്‌ പൊട്ടല്‍ നിത്യസംഭവമാണ്‌. വടവാതൂര്‍ കടത്തുഭാഗത്തു പ്രധാന പൈപ്പ്‌ ലൈന്‍ പൊട്ടി ദിവസവും വന്‍തോതില്‍ വെള്ളം നഷ്‌ടമാകുന്നുണ്ട്‌.


പൈപ്പിലൂടെ പോകുന്ന പോകുന്ന വെള്ളത്തിന്റ 50 ശതമാനവും ഇത്തരത്തില്‍ മീനന്തറയാറ്റിലേക്കു ഒഴുകി പോകുന്നു. ഈ തകരാര്‍ 31നകം പരിഹരിക്കാമെന്ന്‌ വാട്ടര്‍ അഥോറിറ്റി അധികൃതര്‍ ഉറപ്പു നല്‍കിയതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോയി ജോണ്‍ ഇടയത്തറ അറിയിച്ചു.


പൈപ്പ്‌ പൊട്ടലുകളും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പരിഹരിക്കാമെന്ന്‌ അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌. കെ.കെ. റോഡില്‍ വടവാതൂര്‍ കവലയില്‍ പൈപ്പ്‌ പൊട്ടിയതിനെത്തുടര്‍ന്ന്‌ റോഡിനുണ്ടായ തകരാറും ഉടന്‍ പരിഹരിക്കുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. ഇവിടെ റോഡ്‌ തകര്‍ന്നു കിടക്കുന്നതിനെതിരേ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


പഞ്ചായത്തിനായി നടപ്പാക്കുന്ന 44 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുടിവെള്ള ക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ എം.എല്‍.എ. ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടക്കുന്ന കാര്‍മല്‍വില്ല,ഉന്നക്കുന്ന്‌ കുടിവെള്ള പദ്ധതികളും അവസാന ഘട്ടത്തിലാണ്‌.


അതേസമയം കോട്ടയം നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്‌. നഗരത്തിന്റെ ഓരോ ഭാഗങ്ങളില്‍ ദിവസവും പൈപ്പ്‌ ലൈനുകള്‍ പൊട്ടുന്നതാണ്‌ കുടിവെള്ള ക്ഷാമത്തിനു കാരണം. പുതിയ പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക്‌ ഇതുവരെ പ്രയോജനമൊന്നും ലഭിച്ചിട്ടില്ല.










from kerala news edited

via IFTTT

Related Posts:

  • ഫുട്‌ബോള്‍ നെഞ്ചിലിടിച്ച് യുവാവ് മരിച്ചു ഫുട്‌ബോള്‍ നെഞ്ചിലിടിച്ച് യുവാവ് മരിച്ചുPosted on: 19 Feb 2015 ദുബായ്: കളിക്കിടെ ഫുട്‌ബോള്‍ നെഞ്ചിലിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. ദുബായില്‍ ഫസ്റ്റ് ഗള്‍ഫ് ബാങ്ക് ജീവനക്കാരനായിരുന്ന രതീഷ് കാക്കാമണി(31)യാണ് മരിച്ചത്.വെ… Read More
  • മാനസികപ്രശ്‌നങ്ങള്‍: അബദ്ധധാരണകള്‍ അകറ്റണം- പ്രധാനമന്ത്രി മാനസികപ്രശ്‌നങ്ങള്‍: അബദ്ധധാരണകള്‍ അകറ്റണം- പ്രധാനമന്ത്രിPosted on: 19 Feb 2015 ബെംഗളൂരു: മാനസികപ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിനുള്ള അബദ്ധധാരണകള്‍ അകറ്റാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യ… Read More
  • പഴക്കമേറിയ കോച്ചുകള്‍ മാറ്റണം- കേരളസമാജം പഴക്കമേറിയ കോച്ചുകള്‍ മാറ്റണം- കേരളസമാജംPosted on: 19 Feb 2015 ബെംഗളൂരു: എക്‌സ്പ്രസ്സ് തീവണ്ടികളില്‍ പഴക്കമേറിയ കോച്ചുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബെംഗളൂരുവിലെ കേരളസമാജം ആവശ്യപ്പെട്ടു. ആനേക്കല്‍ തീവണ്ടിയപക… Read More
  • ഓണ്‍ലൈനില്‍ മരുന്ന് വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്‌ ഓണ്‍ലൈനില്‍ മരുന്ന് വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്‌Posted on: 19 Feb 2015 അബുദാബി: മരുന്നുകള്‍ ഓണ്‍ ലൈനായി വാങ്ങുന്ന പ്രവണതയ്‌ക്കെതിരേ മുന്നറിയിപ്പുമായി ഫെഡറല്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റിനര്‍ക്കോട്ടിക്‌സ്.കൃത… Read More
  • വ്യോമ സുരക്ഷ: യു.എ.ഇ.യ്ക്ക് ഒന്നാംസ്ഥാനം വ്യോമ സുരക്ഷ: യു.എ.ഇ.യ്ക്ക് ഒന്നാംസ്ഥാനംPosted on: 19 Feb 2015 ദുബായ്: വ്യോമഗതാഗതരംഗത്ത് ഏറ്റവുംമികച്ച സുരക്ഷ ഉറപ്പാക്കുന്ന രാജ്യമെന്ന ബഹുമതി യു.എ.ഇ.യ്ക്ക്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ.) നടത… Read More