വിമാനത്തിലെ മരണം: കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
Posted on: 04 Mar 2015
അബുദാബി: കൊച്ചിയില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍വെച്ച് മരിച്ച കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അബുദാബിയില്‍നിന്ന് മനാമവഴി കൊച്ചിയിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തിനാണ് മൃതദേഹം കൊണ്ടുപോയത്. ബുധനാഴ്ച പുലര്‍ച്ചെ വിമാനം കൊച്ചിയിലെത്തും. തൃശ്ശൂര്‍ കൊടകര കോടാലി നൂലുവള്ളി മുണ്ടക്കല്‍ ബിനോയി അശ്വിനി ദമ്പതിമാരുടെ ഒരു വയസ്സുകാരിയായ മകള്‍ ഋഷിപ്രിയ ആണ് തിങ്കളാഴ്ച രാവിലെ വിമാനത്തില്‍വെച്ച് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന കുട്ടിക്ക് വിമാനയാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അബുദാബിയില്‍ വിമാനം അടിയന്തരമായി ഇറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. അബുദാബി ഖലീഫ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
തിങ്കളാഴ്ച രാത്രിതന്നെ ബഹ്‌റൈനില്‍നിന്ന് കുട്ടിയുടെ പിതാവ് ബിനോയ് അബുദാബിയിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഗള്‍ഫ് എയര്‍ അധികൃതരാണ് ചെയ്തത്. നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവും മാതാപിതാക്കള്‍ക്ക് സൗജന്യ ടിക്കറ്റും കമ്പനി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.
ഒമാന്‍ സ്വദേശിയെ
മുംബൈ കോടതിയില്‍ ഹാജരാക്കി
മസ്‌കറ്റ് : കൊളാബ പോലീസ് കസ്റ്റഡിയിലായ ഒമാന്‍ സ്വദേശിയെയും സൗദി സ്വദേശിയെയും മുംബൈ കോടതിയില്‍ ഹാജരാക്കി. ഡല്‍ഹിയിലെ ഒമാന്‍ എംബസിയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഒമാന്‍ സ്വദേശിക്ക് നിയമ സഹായം നല്‍കാന്‍ ശ്രമിക്കുന്നുണ്ട് .
ഒരു അമേരിക്കക്കാരിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചതിന് കഴിഞ്ഞ ആഴ്ചയാണ് ഒമാന്‍ പൗരനും സൗദി പൗരനും മുംബൈ കൊളാബ പോലീസിന്റെ കസ്റ്റഡിയിലായത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 354, 354എ, 354ബി, 452 , 34എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചുണ്ടായ സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് അമേരിക്കന്‍ യുവതി പോലീസിനെ വിവരം അറിയിച്ചത്. സൗദി യുവാവിനെ സംഭവ സ്ഥലത്തും ഒമാന്‍ സ്വദേശിയെ വിമാനത്താവളത്തില്‍വെച്ചും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
from kerala news edited
via IFTTT