Story Dated: Wednesday, March 4, 2015 01:30
മണ്ണാര്‍ക്കാട്: തച്ചമ്പാറ കുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്‌ക്കി െതിടമ്പേറ്റിയ ആന പരിഭ്രാന്തി പരത്തിയത് ജനത്തെ ഭീതിയിലാഴ്‌ത്തി. ഘോഷയാത്രക്കിടെ ആനയുടെ പുറത്ത് നിന്ന് തിടമ്പ് താഴെ വീണതോടെ ആന ഭയന്ന് പരിഭ്രാന്തിയിലാവുകയായിരുന്നു. ഇതോടെ ആന ഇടഞ്ഞെന്ന് കരുതി ജനം ചിതറി ഓടി. എന്നാല്‍, കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിനു മുമ്പ് തന്നെ ആനയെ ഒരു വശത്തേക്ക് മാറ്റുകയായിരുന്നു.
from kerala news edited
via IFTTT