121

Powered By Blogger

Tuesday, 3 March 2015

നൈല ഉഷയ്ക്ക് പ്രവാസി വനിതാ പുരസ്‌കാരം








നൈല ഉഷയ്ക്ക് പ്രവാസി വനിതാ പുരസ്‌കാരം


Posted on: 04 Mar 2015


റാസല്‍ഖൈമ: റാസല്‍ഖൈമയിലെ പ്രമുഖ മലയാളികൂട്ടായ്മയായ റാക് കേരളസമാജം വനിതാവേദി വനിതാദിനം ആഘോഷിക്കുന്നു. 'വളകിലുക്കം 2015' എന്ന പേരില്‍ വ്യാഴാഴ്ച വൈകീട്ട് ഏഴ് മുതല്‍ സമാജം അങ്കണത്തില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ പ്രവാസലോകത്തെ പ്രമുഖ വനിതകള്‍ പങ്കെടുക്കും.

കേരളസമാജത്തിന്റെ പ്രഥമ പ്രവാസി വനിതാ പുരസ്‌കാരം സിനിമാതാരവും റേഡിയോ അവതാരകയുമായ നൈല ഉഷയ്ക്ക് സമ്മാനിക്കും. റാസല്‍ഖൈമയിലെ അധ്യാപനരംഗത്തും ആതുരസേവനരംഗത്തും കൂടുതല്‍ വര്‍ഷം സേവനമനുഷ്ഠിച്ച പ്രമുഖ സ്ത്രീകളെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കല ബാബുവിന്റെ നേതൃത്വത്തില്‍ ഗാനമേള, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറും. വ്യാഴാഴ്ച വൈകീട്ട് 5 മുതല്‍ പ്രവാസി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സൗകര്യം, സ്ത്രീകള്‍ക്ക് സൗജന്യമായി മാമോഗ്രാഫി ടെസ്റ്റ് നടത്താനുള്ള രജിസ്‌ട്രേഷന്‍ എന്നിവയും ഉണ്ടായിരിക്കും. പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും കൊണ്ടുവരണം. വിവരങ്ങള്‍ക്ക് -055 9542109











from kerala news edited

via IFTTT