Story Dated: Wednesday, March 4, 2015 11:24
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ മനതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി. നിലവില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും നിലവിലെ അന്വേഷണം പൂര്‍ത്തിയായശേഷം പരാതിക്കാരന്‍ സമീപിച്ചാല്‍ വേണമെങ്കില്‍ പരിഗണിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുന്‍പാണ് വി.എസ് സി.ബി.ഐ അന്വേഷണത്തിന് ഹര്‍ജി സമര്‍പ്പിച്ചത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ചായിരുന്നു കോടതിയെ സമീപിച്ചത്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തോട് വി.എസ് സഹകരിക്കുകയും തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടില്‍ കോടതി എത്തിച്ചേര്‍ന്നു.
from kerala news edited
via IFTTT