121

Powered By Blogger

Tuesday, 3 March 2015

എം.എല്‍.എയ്‌ക്കെതിരേ നിലപാട്‌ ആവര്‍ത്തിച്ച്‌ ജില്ലാപഞ്ചായത്തംഗം











Story Dated: Wednesday, March 4, 2015 01:28


കായംകുളം : കായംകുളം കായലിന്റെ വന്‍ കരിമണല്‍ സമ്പത്ത്‌ പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ നിലപാടെടുത്തതിന്റെ പേരില്‍ ഏത്‌ നിയമനടപടി സ്വീകരിക്കുവാനും തയാറാണെന്ന്‌ ജില്ലാ പഞ്ചായത്ത്‌ അംഗം കെ.പി.ശ്രീകുമാര്‍. സി.കെ.സദാശിവന്‍ എം.എല്‍.എ. യുടെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഡ്രജിംഗുമായി ബന്ധപ്പെട്ട്‌ ഉന്നയിച്ച വിഷയങ്ങളില്‍ അടിയുറച്ച്‌ നില്‍ക്കുന്നതായും ശ്രീകുമാര്‍ പറഞ്ഞു.

ഉന്നയിച്ചത്‌ കേവലം ആരോപണങ്ങളല്ലെന്നും മറിച്ച്‌ രേഖകള്‍ വെളിവാക്കുന്ന വസ്‌തുതകളാണെന്നും നാടിന്റെ പൊതുസമ്പത്തായ കരിമണല്‍ സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറുവാനുള്ള നീക്കത്തെ തദ്ദേശസ്വയംഭരണ ജനപ്രതിനിധികള്‍ ചെറുക്കുമ്പോള്‍ അതിനെ പിന്‍തുണയ്‌ക്കേണ്ട എം.എല്‍.എ. കമ്പനിക്കുവേണ്ടി പത്രസമ്മേളനം നടത്തി ജനപ്രതിനിധികളെ ആക്ഷേപിച്ചതിനു പിന്നിലെ ഖനന താല്‍പര്യത്തെയാണ്‌ താന്‍ വിമര്‍ശിച്ചത്‌.


2009-2011 കാലയളവില്‍ നടന്ന ഡ്രജിംഗിനിടെ പദ്ധതി പ്രദേശത്തെ കരിമണലിന്റെ സാന്നിധ്യത്തെ സംബന്ധിച്ചും ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലയളവില്‍ ഖനനത്തിനുവേണ്ടി ഐ.ആര്‍.ഇ. സമര്‍പ്പിച്ച അപേക്ഷകളെയും സംബന്ധിച്ച്‌ വ്യക്‌തമായ അറിവുണ്ടായിട്ടും കരിമണല്‍ വിഷയം ഉന്നയിച്ച ജനപ്രതിനിധികളെ അപമാനിക്കുവാന്‍ ശ്രമിച്ച നിലപാടിനു പിന്നിലെ താല്‌പര്യമെന്തെന്ന്‌ പൊതുസമൂഹത്തോട്‌ വ്യക്‌തമാക്കുവാന്‍ എം.എല്‍.എ. തയ്യാറാകണമെന്നും കെ.പി.ശ്രീകുമാര്‍ പറഞ്ഞു.


കായലിലെ ഡ്രജിംഗ്‌ അനുമതി പൊതുമേഖലാ സ്‌ഥാപനത്തിന്‌ കൈമാറുന്നതോടെ സര്‍ക്കാരിന്‌ വലിയ സാമ്പത്തിക നേട്ടത്തോടൊപ്പം അസംസ്‌കൃത വസ്‌തുക്കളുടെ അഭാവത്താല്‍ പ്രതിസന്ധിയിലായ പൊതുമേഖലാ സ്‌ഥാപനത്തിന്റെ നിലനില്‍പ്പിനും സഹായകരമാകുമെന്നിരിക്കെ തന്റെ സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി വസ്‌തുതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട എം.എല്‍.എ. എക്കലും ചെളിയും എന്ന്‌ വിശേഷിപ്പിച്ച്‌ കായലിലെ കരിമണല്‍ സ്വകാര്യ കമ്പനിക്ക്‌ നല്‍കുവാന്‍ ശ്രമിച്ചത്‌ ആരുടെ വികസനം ലക്ഷ്യമാക്കിയാണെന്ന്‌ വ്യക്‌തമാക്കണമെന്നും നാടിന്റെ വികസനത്തിനും പദ്ധതിക്കും എതിരല്ലെന്നും പദ്ധതിയുടെ സുതാര്യത ആവശ്യപ്പെടുമ്പോള്‍ അസ്വസ്‌ഥമാകുന്ന എം.എല്‍.എയുടെ നടപടി ദുരൂഹത ഉളവാക്കുന്നതായും പദ്ധതിയുമായി ബന്ധപ്പെട്ട്‌ തന്റെ നിലപാടിലെ ഒളിച്ചുകളി അവസാനിപ്പിച്ച്‌ പരസ്യ സംവാദത്തിന്‌ തയ്യാറുണ്ടോയെന്നും ശ്രീകുമാര്‍ ചോദിച്ചു.










from kerala news edited

via IFTTT