121

Powered By Blogger

Wednesday, 16 October 2019

സാമ്പത്തിക തളര്‍ച്ച വ്യക്തികളുടെ നിക്ഷേപത്തെയും ബാധിച്ചു: വര്‍ധന 9.62 ശതമാനംമാത്രം

സാമ്പത്തിക മാന്ദ്യം വ്യക്തികളുടെ സമ്പത്തിനെയും ബാധിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ വ്യക്തികളുടെ സമ്പത്തിൽ 9.62 ശതമാനമാണ് വർധനവുണ്ടായത്. ഇതുപ്രകാരം 430 ലക്ഷം കോടിരൂപയാണ് ഈ വിഭാഗത്തിലെ മൊത്തം സമ്പത്ത്. എന്നാൽ മുൻ സാമ്പത്തിക വർഷം ഇവരുടെ സമ്പത്തിൽ 13.45 ശതമാനം വർധനവുണ്ടായി. ധനകാര്യ ആസ്തികളിൽ 10.96 ശതമാനമാണ് വർധന. മുൻവർഷം 16.42 ശതമാനമായിരുന്നു എന്ന് ഓർക്കണം. ഫിസിക്കൽ ആസ്തികളിലെ വർധന 7.59 ശതമാനമാണ്. മുൻവർഷം ഈ വിഭാഗത്തിലെ വർധന 9.24 ശതമാനവുമായിരുന്നു. കാർവി ഇന്ത്യ പുറത്തുവിട്ട വെൽത്ത് റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. കഴിഞ്ഞ നാലുവർഷത്തിനിടെ വ്യക്തികളുടെ സമ്പത്ത് 2.4 ലക്ഷം കോടിയിൽനിന്ന് 4.30 ലക്ഷം കോടിയായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 11 ശതമാനമാണ് വാർഷിക നേട്ടം. സമ്പത്തുണ്ടാക്കാൻ സഹായിച്ചതിൽ മുന്നിൽ ഓഹരി നിക്ഷേപമാണ്. 19.88 ശതമാനമാണ് ഈയിനത്തിലെ നേട്ടം. സ്ഥിര നിക്ഷേപവും കടപ്പത്രവും 17.48 ശതമാനവും വളർച്ചനേടി. ഇൻഷുറൻസ് 14.08ശതമാനവും സേവിങസ് ഡെപ്പോസിറ്റ് 13.06 ശതമാനവും മൊത്തം നിക്ഷേപത്തിൽ വർധനവുണ്ടാക്കി. മ്യൂച്വൽ ഫണ്ടിന് 5.25 ശമതാനം നേട്ടവിഹിതം 5.25 ശതമാനംമാത്രമാണ്.

from money rss http://bit.ly/2BkGesg
via IFTTT

സെന്‍സെക്‌സില്‍ 64 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ വ്യാപാരം തുടരുന്നു. സെൻസെക്സ് 64 പോയന്റ് ഉയർന്ന് 38663ലും നിഫ്റ്റി 3 പോയന്റ് നേട്ടത്തിൽ 11466ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 738 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 599 ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ, സിപ്ല, എച്ച്സിഎൽ ടെക്, ഒഎൻജിസി, ബജാജ് ഓട്ടോ, ബിപിസിഎൽ, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്

from money rss http://bit.ly/2BffuJw
via IFTTT

ബാങ്കിങ് തട്ടിപ്പ് വർഷങ്ങളായി കണ്ടെത്താതിരുന്നത് എന്തുകൊണ്ടെന്ന് ആർ.ബി.ഐ

മുംബൈ:ബാങ്കിങ് മേഖലയിൽ വർഷങ്ങളായി നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.)യുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ചോദ്യമുയർന്നു. 2018-നുശേഷം തുടർച്ചയായി ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ആർ.ബി.ഐ.ക്കു പുറത്തുനിന്നുള്ള രണ്ടു ഡയറക്ടർമാരാണ് ചോദ്യമുന്നയിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ വജ്രവ്യാപാരികളായ നീരവ് മോദിയും മെഹുൽ ചോക്സിയും ചേർന്നുനടത്തിയ കോടികളുടെ തട്ടിപ്പും മറ്റും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചത്. ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ആർ.ബി.ഐ. ശേഖരിക്കുന്ന വിവരങ്ങളിൽ തട്ടിപ്പിന്റെ വിവരങ്ങൾ പ്രതിഫലിക്കാത്തതും വേണ്ടത്ര വിവരങ്ങൾ ഉൾപ്പെടുത്താതിരിക്കുന്നതും മറ്റുമാകാം ഇതിനുകാരണമെന്ന് ആർ.ബി.ഐ. ഗവർണർ വിശദീകരിച്ചതായാണ് വിവരം. ബാങ്കിതര ധനകാര്യസ്ഥാപനമായ ഐ.എൽ. ആൻഡ് എഫ്.എസിലെ വായ്പാക്രമക്കേടുകളും പി.എം.സി. ബാങ്ക് തട്ടിപ്പും അടുത്തിടെ പുറത്തുവന്നിരുന്നു. പി.എം.സി. ബാങ്ക് 70 ശതമാനം വായ്പയും ഒറ്റസ്ഥാപനത്തിനുനൽകി എട്ടുവർഷം കഴിഞ്ഞിട്ടും ആർ.ബി.ഐ.ക്ക് കണ്ടെത്താനായിരുന്നില്ല. ഇതെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കേസുകളാണ്. തട്ടിപ്പുനടത്തുന്നതിന് നിയമങ്ങളുടെയും നിബന്ധനകളുടെയും പഴുതുകൾ കണ്ടെത്തി ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തുന്നു. ആർ.ബി.ഐ.ക്ക് നൽകുന്ന വിവരങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നതിന് ബാങ്ക് അധികൃതർ രഹസ്യ സെർവറുകൾ ഉപയോഗിക്കുന്നതായും സംശയിക്കുന്നുണ്ട്. സഹകരണബാങ്കുകൾ വാണിജ്യബാങ്കുകളെ അപേക്ഷിച്ച് വളരെ കുറച്ചുവിവരങ്ങൾമാത്രമാണ് ആർ.ബിഐ.യുമായി പങ്കുവെക്കുന്നത്. ഏതാനും ഉദ്യോഗസ്ഥർമാത്രം ഉൾപ്പെടുന്നതല്ല ഈ തട്ടിപ്പുകളെന്നും വിലയിരുത്തപ്പെടുന്നു. വാണിജ്യബാങ്കുകൾ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിപ്രകാരം കൃത്യമായ രൂപത്തിലാണ് ആർ.ബി.ഐ.ക്ക് വിവരങ്ങൾ നൽകുന്നത്. എന്നാൽ, സഹകരണബാങ്കുകൾ ഇ-മെയിൽവഴിയാണ് വിവരം നൽകിവരുന്നത്. കൃത്യമായ ഇടവേളകളിൽ ഇവ ലഭിക്കാറില്ല. ആവർത്തനം ഉണ്ടാകുന്നതും പതിവാണ്. ഈസാഹചര്യത്തിൽ കൃത്യമായ രേഖയിൽ വിവരങ്ങൾ ആർ.ബി.ഐ.യുടെ കേന്ദ്രീകൃതസംവിധാനത്തിലേക്ക് എല്ലാ മാസവും നൽകണമെന്ന് സഹകരണബാങ്കുകൾക്ക് കഴിഞ്ഞദിവസം ആർ.ബി.ഐ. നിർദേശം നൽകിയിട്ടുണ്ട്.

from money rss http://bit.ly/2IS6KgL
via IFTTT