121

Powered By Blogger

Wednesday, 16 October 2019

ബാങ്കിങ് തട്ടിപ്പ് വർഷങ്ങളായി കണ്ടെത്താതിരുന്നത് എന്തുകൊണ്ടെന്ന് ആർ.ബി.ഐ

മുംബൈ:ബാങ്കിങ് മേഖലയിൽ വർഷങ്ങളായി നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.)യുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ചോദ്യമുയർന്നു. 2018-നുശേഷം തുടർച്ചയായി ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ആർ.ബി.ഐ.ക്കു പുറത്തുനിന്നുള്ള രണ്ടു ഡയറക്ടർമാരാണ് ചോദ്യമുന്നയിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ വജ്രവ്യാപാരികളായ നീരവ് മോദിയും മെഹുൽ ചോക്സിയും ചേർന്നുനടത്തിയ കോടികളുടെ തട്ടിപ്പും മറ്റും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചത്. ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ആർ.ബി.ഐ. ശേഖരിക്കുന്ന വിവരങ്ങളിൽ തട്ടിപ്പിന്റെ വിവരങ്ങൾ പ്രതിഫലിക്കാത്തതും വേണ്ടത്ര വിവരങ്ങൾ ഉൾപ്പെടുത്താതിരിക്കുന്നതും മറ്റുമാകാം ഇതിനുകാരണമെന്ന് ആർ.ബി.ഐ. ഗവർണർ വിശദീകരിച്ചതായാണ് വിവരം. ബാങ്കിതര ധനകാര്യസ്ഥാപനമായ ഐ.എൽ. ആൻഡ് എഫ്.എസിലെ വായ്പാക്രമക്കേടുകളും പി.എം.സി. ബാങ്ക് തട്ടിപ്പും അടുത്തിടെ പുറത്തുവന്നിരുന്നു. പി.എം.സി. ബാങ്ക് 70 ശതമാനം വായ്പയും ഒറ്റസ്ഥാപനത്തിനുനൽകി എട്ടുവർഷം കഴിഞ്ഞിട്ടും ആർ.ബി.ഐ.ക്ക് കണ്ടെത്താനായിരുന്നില്ല. ഇതെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കേസുകളാണ്. തട്ടിപ്പുനടത്തുന്നതിന് നിയമങ്ങളുടെയും നിബന്ധനകളുടെയും പഴുതുകൾ കണ്ടെത്തി ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തുന്നു. ആർ.ബി.ഐ.ക്ക് നൽകുന്ന വിവരങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നതിന് ബാങ്ക് അധികൃതർ രഹസ്യ സെർവറുകൾ ഉപയോഗിക്കുന്നതായും സംശയിക്കുന്നുണ്ട്. സഹകരണബാങ്കുകൾ വാണിജ്യബാങ്കുകളെ അപേക്ഷിച്ച് വളരെ കുറച്ചുവിവരങ്ങൾമാത്രമാണ് ആർ.ബിഐ.യുമായി പങ്കുവെക്കുന്നത്. ഏതാനും ഉദ്യോഗസ്ഥർമാത്രം ഉൾപ്പെടുന്നതല്ല ഈ തട്ടിപ്പുകളെന്നും വിലയിരുത്തപ്പെടുന്നു. വാണിജ്യബാങ്കുകൾ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിപ്രകാരം കൃത്യമായ രൂപത്തിലാണ് ആർ.ബി.ഐ.ക്ക് വിവരങ്ങൾ നൽകുന്നത്. എന്നാൽ, സഹകരണബാങ്കുകൾ ഇ-മെയിൽവഴിയാണ് വിവരം നൽകിവരുന്നത്. കൃത്യമായ ഇടവേളകളിൽ ഇവ ലഭിക്കാറില്ല. ആവർത്തനം ഉണ്ടാകുന്നതും പതിവാണ്. ഈസാഹചര്യത്തിൽ കൃത്യമായ രേഖയിൽ വിവരങ്ങൾ ആർ.ബി.ഐ.യുടെ കേന്ദ്രീകൃതസംവിധാനത്തിലേക്ക് എല്ലാ മാസവും നൽകണമെന്ന് സഹകരണബാങ്കുകൾക്ക് കഴിഞ്ഞദിവസം ആർ.ബി.ഐ. നിർദേശം നൽകിയിട്ടുണ്ട്.

from money rss http://bit.ly/2IS6KgL
via IFTTT

Related Posts:

  • കേന്ദ്ര ബജറ്റ്: പ്രതിഫലിക്കും, ദേശീയാഭിലാഷങ്ങളും പ്രാദേശികമോഹങ്ങളുംഇത്തവണ സാമ്പത്തികവളർച്ചയുടെ ഗതിവേഗം വർധിപ്പിക്കുന്ന നയപരിപാടികളുടെ പ്രഖ്യാപനമാവും നിർമലാ സീതാരാമനിൽനിന്നുണ്ടാവുക. ധനക്കമ്മി നിയന്ത്രിക്കുക, സാമ്പത്തികവളർച്ചയുടെ വേഗം വർധിപ്പിക്കുക, കാർഷികവളർച്ച ത്വരപ്പെടുത്തുക, കയറ്റുമതി വർധി… Read More
  • ഗാന്ധിജിയുടെ 'ബിസിനസ് താല്‍പര്യങ്ങള്‍'ഗാന്ധിജിയെ ഏതെങ്കിലുംതരത്തിൽ ബിസിനസിനോട് ബന്ധപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പുള്ളവർ ധാരാളമുണ്ടാകും. ബിസിനസ് എന്നാൽ അമിത ലാഭക്കൊതി മാത്രമാണെന്ന് കരുതുന്നവരുമുണ്ടാകും. എന്നാൽ, സ്വകാര്യ ബിസിനസിനോടും ബിസിനസുകാരോടും അലർജിയുള്ള ആളായ… Read More
  • വന്‍നഗരങ്ങളില്‍ വീടിന് വന്‍വില: വന്‍ അപ്രാപ്യംമുംബൈ:റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലാണെന്നു പറയുമ്പോഴും രാജ്യത്ത് വീടുകളുടെ വില കൂടിനിൽക്കുകയാണെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) സർവേ. മുംബൈ, പുണെ, ചെന്നൈ അടക്കം രാജ്യത്തെ 13 നഗരങ്ങളിലെ ഭവനവായ്പകൾ ഉൾപ്പെടുത്തിയുള്ള ആർ.ബി.ഐ.യ… Read More
  • ടിസിഎസില്‍ ഒരുകോടിയിലേറെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 100 കടന്നുബെംഗളുരു: ടാറ്റ കൺസൾട്ടൻസി സർവീസിലെ 100 ലേറെ ജോലിക്കാർ കോടീശ്വരന്മാരായി. ഇവർക്ക് 2018-19 സാമ്പത്തിക വർഷത്തിൽ ശമ്പളയിനത്തിൽ ലഭിച്ചത് ഒരു കോടി രൂപയിലേറെ. 2016-17 സാമ്പത്തിക വർഷത്തിൽ ലഭിച്ച ശമ്പള പ്രകാരം 91 പേരായിരുന്നു കോടിപതിക… Read More
  • നിഫ്റ്റി 11,850നുമുകളില്‍ ക്ലോസ് ചെയ്തുമുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,850ന് മുകളിലെത്തി. സെൻസെക്സിലെ നേട്ടം 86.18 പോയന്റാണ്. 39,615.90ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. 26.90 പോയന്റാണ് നിഫ്റ്റി ഉയർന്നത്. ബിഎസ്ഇയിലെ… Read More