കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പൊലീത്ത യു.കെ.സന്ദര്‍ശിക്കുന്നു
ബര്‍മിങ്ഹാം: ക്‌നാനായ യാക്കോബായ സഭയുടെ റാന്നി മേഖലയുടെ മെത്രാപ്പൊലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പൊലീത്ത മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 6 വരെ യു.കെ.സന്ദര്‍ശനം നടത്തുന്നു. ബര്‍മിങ്ഹാം സെന്റ് സൈമണ്‍സ് ക്‌നാനായ ഇടവകയുടെ പ്രത്യേക ക്ഷണപ്രകാരം ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാനാണ് മെത്രാപ്പൊലീത്ത എത്തിച്ചേരുന്നത്.
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്, ബ്രിസ്‌റ്റോള്‍, കാര്‍ഡിഫ്, ലണ്ടന്‍, മിഡില്‍ബറോ മാഞ്ചസ്റ്റര്‍ സെന്റ് തോമസ്, കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളിലെ ക്‌നാനായ ഇടവകകളില്‍ വിശുദ്ധ ബലിയും മറ്റ് ആത്മീയശുശ്രൂഷകളും അര്‍പ്പിക്കും. തുടര്‍ന്ന് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ബര്‍മിങ്ഹാം ഇടവകയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തിരുമേനി നേതൃത്വം നല്‍കും. ഏപ്രില്‍ 6 ന് ഇറ്റലി, റോം, വെനീസ് തുടങ്ങിയ സ്ഥലങ്ങളും ഇടവകകളും സന്ദര്‍ശിച്ച് 13 ന് നാട്ടിലേക്ക് മടങ്ങും. തിരുമേനിയുടെ പ്രഥമസന്ദര്‍ശനത്തിന് ഫാ.ജോമോന്‍ പുന്നൂസ്, ഫാ.സജി എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07886899154, 02921152979