Story Dated: Thursday, February 26, 2015 03:08
ചെറുപുഴ: വ്യാജ ചാരായം കഴിച്ച് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. പരപ്പ കോളിയാറിലെ പുലയന്റെ മകന്‍ ശങ്കരന്‍ (80) ആണ് ചൊവ്വാഴ്‌ച വൈകിട്ട് വീട്ടുവളപ്പിലെ റബ്ബര്‍ മരത്തില്‍ തൂങ്ങിമരിച്ചത്. വ്യാജ ചാരായം കഴിച്ച് കഴിഞ്ഞയാഴ്‌ച്ച ഇതേ കോളനിയിലെ മറ്റൊരു സ്‌ത്രീയും തൂങ്ങി മരിച്ചിരുന്നു. കോളിയാര്‍, നായ്‌ക്കയം, ഇടത്തോട്, ഭാഗങ്ങളില്‍ വ്യാജ ചാരായ നിര്‍മ്മാണവും വില്‍പ്പനയും വ്യാപകമാണ്.
കോളനി വാസികളെ ഉപയോഗപ്പെടുത്തി വ്യാജചാരായ നിര്‍മ്മാണത്തിനായി മാഫിയ സംഘങ്ങളും ഇവിടങ്ങളില്‍ സജീവമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 7 പേരാണ് വ്യാജനുപയോഗിച്ചതിന്റെ അനന്തരഫലമായി ഇവിടങ്ങളില്‍ നിന്നും ആത്മഹത്യ ചെയ്‌തത്. ശങ്കരന്റെ സഹോദരങ്ങളും ആത്മഹത്യ ചെയ്യുകയായിരുന്നു. ഗൃഹനാഥന്‍മാരുടെ മര ണം കുടുംബങ്ങളെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേ ക്കും തള്ളിവിടുകയാണ്. വിദേശ മദ്യവും വിലകൂട്ടി വില്‍ക്കുന്ന സംഘങ്ങള്‍ കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് വ്യാജമദ്യവി ല്‍പ്പനയും നിര്‍മ്മാണവും വ്യാപകമാവാന്‍ കാരണം.
from kerala news edited
via IFTTT