Story Dated: Wednesday, February 25, 2015 07:44
സോളാര്‍ കേസ് പ്രതി മണിലാലിന്റെ സഹോദരന് റിജേഷിനെ സരിതാ എസ് നായര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. റിജേഷിനെ ഫോണ്‍ വിളിച്ചാണ് സരിത ഭീഷണിപ്പെടുത്തിയതെന്നും ഇതിന്റെ ശബ്ദരേഖ പുറത്തു വന്നതായിട്ടുമാണ് ഒരു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
സോളാര്‍ കേസിലെ പ്രതിക്കായി മുഖ്യമന്ത്രി ഇടപെട്ടെന്ന് ആരോപിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നതിന് പിന്നാലെയാണ് സരിതയുടെ ഭീഷണി സന്ദേശവും പുറത്തായത്. തന്നോട് കളിച്ചാല്‍ തല വെട്ടിക്കളയുമെന്നാണ് സരിതയുടെ ഭീഷണി.
നേരത്തേ റിജേഷുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ സഹായങ്ങള്‍ക്ക് പി എ മാധവന് എംഎല്‍എയുമായി ബന്ധപ്പെട്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ വിവരം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. എന്നാല്‍ സോളാര്‍ കേസിലെ പ്രതികളെ താന്‍ സഹായിച്ചിട്ടില്ലെന്നും ജയിലില്‍ കിടക്കുന്ന ആളുടെ ബന്ധു എന്ന നിലയിലാണ് സഹോദരനോട് സംസാരിച്ചതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
from kerala news edited
via IFTTT