121

Powered By Blogger

Wednesday, 25 February 2015

ലോറിയിടിച്ച്‌ രണ്ടുവയസുകാരന്‍ മരിച്ചു











Story Dated: Wednesday, February 25, 2015 08:02


ആലത്തൂര്‍: ദേശീയപാത വികസന പ്രവൃത്തിയിലേര്‍പ്പെട്ട ടോറസ്‌ ലോറി ഇടിച്ച്‌ റോഡു പണിക്കാരന്റെ രണ്ടു വയസുള്ള മകന്‍ മരിച്ചു. തെലുങ്കാന മെഹബൂബ്‌ നഗര്‍ ഫിര്‍ജാപൂര്‍ കൊന്തൂര്‍ യാദയ്യയുടെ മകന്‍ മല്ലികാര്‍ജുനനാണ്‌ മരിച്ചത്‌. ചൊവാഴ്‌ച രാവിലെ 9.30 ഓടെയാണ്‌ ആലത്തൂര്‍ ബ്ലോക്ക്‌ ഓഫീസിന്‌ സമീപം ദാരുണമായ അപകടമുണ്ടായത്‌. ഗുരുകുലം ജംഗ്‌ഷന്‍, മേല്‍പ്പാലം അപ്രോച്ച്‌ റോഡിന്റെ നിര്‍മാണ ജോലി ചെയ്‌തിരുന്ന സംഘത്തില്‍പ്പെട്ടവരാണ്‌ യാദയ്യയും കുടുംബവും. രാവിലെ ഒമ്പതു മുതല്‍ പത്തുവരെ ജോലിക്കാര്‍ക്ക്‌ ഭക്ഷണത്തിനുള്ള വിശ്രമസമയമാണ്‌. ഈ സമയത്ത്‌ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന കുട്ടി നിര്‍മാണം നടക്കുന്ന റോഡിലേക്ക്‌ ഓടിയതാണെന്ന്‌ പറയുന്നു. ലോറിയുടെ പിന്നിലൂടെ വന്ന കുട്ടിയെ ഡ്രൈവര്‍ക്ക്‌ കാണാനായില്ല. മമതയാണ്‌ മരിച്ച കുട്ടിയുടെ അമ്മ. ദമ്പതികളുടെ ഏക മകനാണിത്‌. ആലത്തൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം പാലക്കാട്‌ ചന്ദ്രനഗറിലെ വൈദ്യുതി ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.










from kerala news edited

via IFTTT