Story Dated: Thursday, February 26, 2015 03:10
കാഞ്ഞങ്ങാട്: എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുക്കൂര്‍ അനുസ്‌മരണം നടത്തി. എം.എസ്.എഫ് സംസ്‌ഥാന വൈസ് പ്രസിഡന്റ് ശമീര്‍ ഇടിയാട്ടില്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സാദിഖുല്‍ അമീന്‍ സ്വാഗതം പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.മുഹമ്മദ്‌കുഞ്ഞിമാസ്‌റ്റര്‍, എ.ഹമീദ്‌ഹാജി, മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എം.പി.ജാഫര്‍, ട്രഷറര്‍ എം.ഇബ്രാഹിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹക്കീം മീനാപ്പീസ്, ജന.സെക്രട്ടറി ഷംസുദ്ദീന്‍ കൊളവയല്‍, ഹാഷിം അരയില്‍, ഇഖ്‌ബാല്‍ വെള്ളിക്കോത്ത്, ജാഫര്‍ കല്ലന്‍ചിറ, റംഷീദ് നമ്പ്യാര്‍കൊച്ചി, യാസീന്‍ കള്ളാര്‍, ജബ്ബാര്‍ ചിത്താരി, റമീസ് ആറങ്ങാടി, സ്വഫ്‌വാന്‍ മാണിക്കോത്ത്, ഇര്‍ഷാദ് കല്ലൂരാവി, സഫീര്‍ മാണിക്കോത്ത്, സഈദ് കൊത്തിക്കാല്‍, ഇര്‍ഷാദ് ചിത്താരി, ത്വയ്യിബ് ബല്ലാകടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
from kerala news edited
via IFTTT