Story Dated: Wednesday, February 25, 2015 08:52
വാഷിങ്‌ടണ്‍: സൂപ്പര്‍ഹിറ്റ് ഹോളിവുഡ് സിനിമയായ 'അമേരിക്കന്‍ സ്‌നിപ്പറി'ലെ യഥാര്‍ത്ത ഹീറോയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയ്‌ക്കു കോടതി വിധി. പ്രതിക്ക് പരോളിനുള്ള അര്‍ഹതപോലുമില്ലെന്നും കോടതി നിരീക്ഷിച്ചു. യു.എസ്. നേവി സീല്‍ വിഭാഗത്തിലെ ഉദ്യോസ്‌ഥനായ ക്രിസ് കെയ്‌ലിനെ കൊലപ്പെടുത്തിയ എഡി റേ റോത്തിനാണ് കോടതി ജീവപര്യന്തം തടവിനു വിധിച്ചത്.
കെയ്‌ലിനെയും സുഹൃത്തായ ചാദ് ലിറ്റില്‍ഫീല്‍ഡ് എന്നയാളെയുമാണ് യു.എസ്. നേവിയിലെ തന്നെ ഉദ്യോഗസ്‌ഥനായിരുന്ന റോത്തി 2013ല്‍ കൊലപ്പെടുത്തിയത്. കെയ്‌ല്‍ വരുന്ന വഴിയില്‍ ഒളിച്ചിരുന്ന റോത്തി ഇരുവരെയും വെടിവെച്ചിടുകയായിരുന്നു.
ടെക്‌സാസ് സ്വദേശിയായ കെയ്‌ല്‍ സ്‌നിപ്പര്‍ എന്ന നിലയില്‍ യു.എസ്. കണ്ട ഏറ്റവും പ്രഗത്ഭനായ പോരാളിയായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിത കഥയെ ആസ്‌പതമാക്കി
ക്ലിന്റ് ഇസ്‌റ്റുവുഡ് ചിത്രീകരിച്ച 'അമേരിക്കന്‍ സ്‌നിപ്പറെന്ന' സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രം ഓസ്‌കാറും ലഭിച്ചിരുന്നു. സൈന്യത്തില്‍ നിന്നു വിരമിച്ച ശേഷവും അദ്ദേഹം തന്റെ ആത്മകഥയിലൂടെ വീണ്ടും ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
from kerala news edited
via IFTTT