121

Powered By Blogger

Wednesday, 25 February 2015

കുട്ടിക്കുറ്റവാളികളെ മുതിര്‍ന്നവരാക്കേണ്ട; നിര്‍ദേശം തള്ളി









Story Dated: Wednesday, February 25, 2015 08:05



mangalam malayalam online newspaper

ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ പെടുന്ന കുട്ടികളെ കുറ്റക്കാരെന്ന്‌ കണ്ടെത്തിയാല്‍ മുതിര്‍ന്നവരേ പോലെ പരിഗണിക്കണിക്കുന്ന രീതിയില്‍ ജുവനൈല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള നിര്‍ദേശം പാര്‍ലമെന്റ്‌ സമിതി തള്ളി. ബലാത്സംഗം പോലെ നീചമായ കുറ്റകൃത്യങ്ങളില്‍ കുട്ടികളെ മുതിര്‍ന്നവരെ പോലെ വിചാരണ ചെയ്യണമെന്നും ശിക്ഷ നല്‍കണമെന്നും നിയമഭേദഗതിക്കുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമാണ്‌ ഇതിലൂടെ പാളിപ്പോയത്‌.


വനിതാ ശിശുക്ഷേമ വകുപ്പ്‌ മന്ത്രി മനേകാ ഗാന്ധിയായിരുന്നു നിയമഭേദഗതിക്കുള്ള ഈ നിര്‍ദേശം മുന്നോട്ട്‌ വെച്ചത്‌. പോലീസ്‌ വിവരം അനുസരിച്ച്‌ ലൈംഗിക കുറ്റകൃത്യങ്ങളിലെ 50 ശതമാനത്തിലും കുറ്റക്കാര്‍ 16 വയസ്സുകാരാണെന്നും ഇവര്‍ക്ക്‌ ജൂവനൈല്‍ ശിക്ഷയെക്കുറിച്ച്‌ അവബോധം ഉണ്ടെന്നും ഇവര്‍ നേരത്തേ വ്യക്‌തമാക്കിയിരുന്നു. ഇത്തരത്തിലാണെങ്കിലും കുറ്റക്കാര്‍ക്ക്‌ ജീവപര്യന്തമോ വധശിക്ഷയോ നല്‍കാന്‍ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നില്ല.


തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്‌, കൊലപാതകശ്രമം, സ്‌ത്രീകളോട്‌ മോശമായി പെരുമാറല്‍ തുടങ്ങിയ നീചമായ കുറ്റകൃത്യങ്ങള്‍ 16 നും 18 നും ഇടയില്‍ പ്രായക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും അതു കൊണ്ട്‌ തന്നെ ഇവര്‍ക്കുള്ള ശിക്ഷ മൂന്ന്‌ വര്‍ഷം എന്നത്‌ വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ ജുവനൈല്‍ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മനേകാഗാന്ധി നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ ജൂവനൈല്‍ നിയമത്തിന്‌ കീഴിലായിരുന്നു ശിക്ഷിക്കപ്പെട്ടത്‌. പക്ഷേ കേസിലെ ഏറ്റവും ക്രൂരന്‍ ഇവനായിരുന്നെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.










from kerala news edited

via IFTTT