മ്യൂച്വൽ ഫണ്ടുകൾക്കും ബാങ്കുകൾക്കും വോഡാഫോൺ ഐഡിയ 2,850 കോടി രൂപ നൽകി. നിക്ഷേപതുകയും പലിശയുമുൾപ്പെടുന്നതുകയിലെ ഒരുഭാഗമാണ് വൊഡാഫോൺ ഐഡിയ തിരിച്ചുനൽകിയത്. ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസിക്ക് 1252 കോടി രൂപയും യുടിഐയ്ക്ക് 166 കോടിയും നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിന് 121 കോടിയുമാണ് ലഭിച്ചത്. ഇതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ഉൾപ്പടെയുള്ള ഫണ്ടുകമ്പനികൾ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയാക്കിയ യൂണിറ്റുകളിലെ പണം ഭാഗികമായി നിക്ഷേപകർക്ക് അടുത്തയാഴ്ചയോടെ തിരിച്ചുലഭിക്കും. നിക്ഷേപിച്ച പണവും പലിശയും തിരിച്ചുകിട്ടാൻ വൈകുന്ന സാഹചര്യത്തിലാണ് മ്യൂച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതികളിൽ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോ ആക്കി ആതുക ഫണ്ടുകമ്പനികൾ വകയിരുത്തുന്നത്. അതുപ്രകാരം നിക്ഷേപകർക്ക് യൂണിറ്റുകൾ അനുവദിക്കും. യൂണിറ്റിന്റെ മൂല്യം പൂജ്യവുമായിരിക്കും. പണംതിരിച്ചുകിട്ടുന്നമുറയ്ക്ക് നിക്ഷേപകരിൽനിന്ന് യൂണിറ്റ് തിരിച്ചെടുത്ത് പണംനൽകും. വോഡാഫോൺ ഐഡിയയിൽനിന്ന് 102.71 കോടി രൂപ പലിശ ലഭിച്ചതിനെതുടർന്ന് ജൂണിൽ ഫ്രാങ്ക്ളിന്റെ സെഗ്രിഗേറ്റഡ് യൂണിറ്റുകൾ തിരിച്ചെടുത്ത് നിക്ഷേപകർക്ക് പണംവീതിച്ചുനൽകിയിരുന്നു.
from money rss https://bit.ly/2Zi4N5T
via IFTTT
from money rss https://bit.ly/2Zi4N5T
via IFTTT