121

Powered By Blogger

Friday, 10 July 2020

യെസ് ബാങ്ക് എഫ്പിഒ: ഓഹരിയൊന്നിന് 12 രൂപ നിശ്ചയിച്ചു

യെസ് ബാങ്കിന്റെ എഫ്പിഒയുടെ ഓഹരി വില നിശ്ചയിച്ചു. ഓഹരിയൊന്നിന് 12രൂപ നിരക്കിൽ 15,000 കോടി രൂപയാണ് ബാങ്ക് സമാഹരിക്കാനൊരുങ്ങുന്നത്. യോഗ്യരായ ജീവനക്കാർക്ക് ഒരുരൂപ കിഴിവിൽ ഓഹരിയൊന്നിന് 12 രൂപനിരക്കിൽ ലഭിക്കും. 1000 ഓഹരികളടങ്ങിയ ഒരുലോട്ടായിട്ടായിരിക്കും വില്പന. ജൂലായ് 15 ആരംഭിച്ച് 17ന് ഫോളോ ഓണ് പബ്ലിക് ഓഫർ അവസാനിക്കും. ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മൂലധനസമാഹരണ സമതി വെള്ളിയാഴ്ച ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മൂലധനസമാഹരണത്തിനുള്ള യെസ് ബാങ്കിന്റെ ഫോളോ ഓൺ പബ്ലിക് ഓഫറിൽ (എഫ്.പി.ഒ.) പങ്കെടുക്കുമെന്നും പരമാവധി 1760 കോടിരൂപ വരെ നിക്ഷേപിക്കുമെന്നും രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാബാങ്കായ എസ്.ബി.ഐ. വ്യക്തമാക്കിയുട്ടുണ്ട്. ബാങ്കിന്റെ ടയർ വൺ മൂലധനം പത്തുശതമാനത്തിലേക്ക് ഉയർത്തുന്നതിനാണ് എഫ്.പി.ഒ.വഴി ലക്ഷ്യമിടുന്നത്. മാർച്ച് അവസാനം വരെയുള്ള കണക്കുപ്രകാരമിത് 6.3 ശതമാനം മാത്രമാണ്. മൂലധനശേഷി മോശമായതിനെത്തുടർന്ന് 2020 മാർച്ച് അഞ്ചിന് റിസർവ് ബാങ്ക് യെസ് ബാങ്കിന്റെ നിയന്ത്രണമേറ്റെടുത്തിരുന്നു. മാർച്ച് 18-ന് എസ്.ബി.ഐ. മുൻ സി.എഫ്.ഒ. പ്രശാന്ത് കുമാറിനെ മാനേജിങ് ഡയറക്ടറാക്കി പുതിയ ബോർഡ് രൂപവത്കരിച്ച് രക്ഷാപദ്ധതി നടപ്പാക്കി. എസ്.ബി.ഐ.ക്കൊപ്പം എച്ച്.ഡി.എഫ്.സി., ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് എന്നിവചേർന്ന് 10,000 കോടി രൂപയുടെ നിക്ഷേപമാണ് അന്ന് നടത്തിയത്.

from money rss https://bit.ly/324W9tc
via IFTTT