121

Powered By Blogger

Tuesday, 3 February 2015

യു.ഐ.എ വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും








യു.ഐ.എ വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും


Posted on: 04 Feb 2015









സിഡ്‌നി : യുണൈറ്റഡ് ഇന്ത്യന്‍ അസോസിയേഷന്റെ (യു.ഐ.എ) ഇരുപതാം വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും ബ്ലാക്ക്ടൗണ്‍ ബൗമാന്‍ ഹാളില്‍ ആഘോഷിച്ചു. യു.ഐ.എ യുടെ ഈ വര്‍ഷത്തെ അവാര്‍ഡിനായി സിഡ്‌നി മലയാളി അസോസിഘയഷന്റെ നോമിനികളായ രാമന്‍ കൃഷ്ണയ്യര്‍ (ഔട്ട്‌സ്റ്റാന്‍ഡിങ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍) കെ.പി ജോസ് (കമ്യൂണിറ്റി വര്‍ക്കര്‍ ഓഫ് ദി ഇയര്‍) രോഹിത് റോയ് (ഹൈ അച്ചീവ്‌മെന്റ് അവാര്‍ഡ് ) എന്നിവര്‍ക്ക് മലയാളി സമൂഹത്തില്‍നിന്നും അവാര്‍ഡുകള്‍ ലഭിച്ചു.








സിഡ്‌നി മലയാളി അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും (1976) പത്രപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യവുമായ രാമന്‍ കൃഷ്ണയ്യരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. മലയാളികള്‍ ദുരന്തങ്ങള്‍ നേരിട്ട സമയങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കെ പി ജോസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതിനാണ് രോഹിത് അംഗീകരിക്കപ്പെട്ടത്. സിഡ്‌നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബാബു വര്‍ഗീസും എക്‌സിക്യൂട്ടീവ് അംഗങ്ങളും അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് സുധീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുടിയേറ്റവകുപ്പ് മന്ത്രി വിക്ടര്‍ ഡോമിനെല്ലോ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ സൈമണ്‍ കാറ്റിച് അവാര്‍ഡുകള്‍ സമ്മാനിച്ചു. യു ഐ എ പ്രസിഡന്റ് ജോണ്‍ കെന്നഡി സ്വാഗതവും യൂത്ത്വിങ് പ്രസിഡന്റ് നന്ദിയും പറഞ്ഞു.




വാര്‍ത്ത അയച്ചത്: ടോമി വര്‍ഗീസ്












from kerala news edited

via IFTTT

എലഗന്‍സ്‌ ഗ്രൂപ്പിന്റെ നികുതി വെട്ടിപ്പ്‌ പുറത്ത്; റെയ്‌ഡ് തുടരുന്നു









Story Dated: Wednesday, February 4, 2015 12:22



mangalam malayalam online newspaper

കൊച്ചി : ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട്‌ എലഗന്‍സ്‌ ഗ്രൂപ്പ്‌ ഹോട്ടലുകളിലും ബാറുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് തുടരുന്നു. ഒന്‍പത്‌ ബാറുകള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ച്‌ കേന്ദ്രങ്ങളിലാണ്‌ റെയ്‌ഡ്. എലഗന്‍സ്‌ ഗ്രൂപ്പിന്റെ ബാറുകളില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത 18 കോടിയോളം രൂപ കണ്ടെടുത്തതായാണ്‌ നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.


കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയെ കേന്ദ്രീകരിച്ച്‌ കൂടുതല്‍ അനേ്വഷണം നടത്താനും തീരുമാനമായി. ഇതിന്റെ അടിസ്‌ഥാനത്തില്‍ സുനില്‍ സ്വാമിയുടെ വീട്ടിലും റെയ്‌ഡ് നടത്തി. ഡപ്യൂട്ടി ഡയറക്‌ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍നിന്നുള്ള സംഘമാണു തിരച്ചില്‍ നടത്തിയത്‌. ഇവിടെ നിന്നും ഹാര്‍ഡ്‌ ഡിസ്‌ക്കുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്‌. യെ്‌ഡിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പ്‌ പുറത്തു വിട്ടിട്ടില്ല.


എലഗന്‍സ്‌ ബാര്‍ ഉടമ ബിനോയി അടക്കമുള്ളവര്‍ ധനമന്ത്രി കെ.എം. മാണിയെ കണ്ട്‌ കോഴ നല്‍കിയതെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇതിനുള്ള പണം സുനില്‍ സ്വാമിയുടെ പക്കല്‍ നിന്നും പലിശയ്‌ക്ക് എടുത്തതാണെന്നും ബിജു രമേശ്‌ വെളിപ്പെടുത്തിയിരുന്നു.










from kerala news edited

via IFTTT

പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ബി പി എല്‍ സര്‍വേ നടത്തണം: ആര്‍.എസ്.സി








പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ബി പി എല്‍ സര്‍വേ നടത്തണം: ആര്‍.എസ്.സി


പി സി ഹരീഷ്‌


Posted on: 04 Feb 2015









മസ്‌കറ്റ്: പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സമഗ്ര സര്‍വേ നടത്തി എ.പി.എല്‍, ബി.പി.എല്‍ വര്‍ഗീകരണം നടത്തണമെന്ന് രിസാല സ്റ്റഡിസര്‍ക്കിള്‍ ഗള്‍ഫ് സമ്മിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി യുവാക്കളുടെ തൊഴില്‍, ജീവിതാവസ്ഥകളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കണമെന്നും ആര്‍.എസ്.സി ആവശ്യപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്നുവെന്ന കാരണത്താല്‍ സാമ്പത്തിക സ്ഥിതി പരിശോധിക്കാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന സാഹചര്യമുണ്ട്. പ്രവാസികള്‍ സാമൂഹിക സമത്വത്തിന്റെ പരിധിക്കു പുറത്താകുന്ന പല സാഹചര്യങ്ങളില്‍ ഒന്നാണിത്.

രാജ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്തേണ്ട യൗവ്വനോര്‍ജം വിദേശരാജ്യങ്ങളില്‍ വിനിയോഗിക്കപ്പെടുമ്പോള്‍ അവരുടെ സാംസ്‌കാരികവും സാമൂഹികുമായ വളര്‍ച്ചയില്‍ സര്‍ക്കാറുകള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും സമ്മിറ്റ് ആവശ്യപ്പെട്ടു. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിക്കുന്ന പ്രവാസി അവകാശ രേഖ സമ്മിറ്റില്‍ പുറത്തിറക്കി. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മിറ്റ് പ്രവാസി യുവാക്കള്‍ക്കിടയില്‍ നടത്തേണ്ട സാംസ്‌കാരിക, വിദ്യാഭ്യാസ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിട. പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണ പരിപാടികള്‍ക്ക് രൂപംനല്‍കി. ആറു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള 65 പ്രതിനിധികള്‍ സമ്മിറ്റ് ചര്‍ച്ചകളില്‍ പങ്കെടുത്തു.










വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഐ സി എഫ് മിഡില്‍ ഈസ്റ്റ് ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം അബ്ദുല്‍ മജീദ്, മുന്‍ ജന. സെക്രട്ടറി കെ അബ്ദുല്‍ കലാം, അശ്‌റഫ് മന്ന എന്നിവര്‍ പ്രഭാഷണം നടത്തി. ഐ സി എഫ് മിഡില്‍ ഈസ്റ്റ് സെക്രട്ടറി ഇസ്ഹാഖ് മട്ടന്നൂര്‍, ഒമാന്‍ നാഷനല്‍ ജന. സെക്രട്ടറി നിസാര്‍ സഖാഫി, ശരീഫ് കാരശ്ശേരി, അശ്‌റഫ് പാലക്കോട്, ഉമര്‍ ഹാജി മത്ര, ശഫീഖ് ബുഖാരി, സലാം പാണ്ടാക്കാട്, ശാഹുല്‍ ഹമീദ്, അശ്‌റഫ് ഹാജി എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി. എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, കെ അബ്ദുല്‍ കലാം, നിസാര്‍ സഖാഫി, അബ്ദുല്ല വടകര, ടി എ അലി അക്ബര്‍, ജാബിറലി പത്തനാപുരം, നൗഫല്‍ സി സി, റസാഖ് മാറഞ്ചേരി, ശമീം തിരൂര്‍, ജബ്ബാര്‍ പി സി കെ, ഫിറോസ് അബ്ദുറഹ്മാന്‍, ജമാല്‍ അസ്ഹരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




ടി എ അലി അക്ബര്‍ ജനറല്‍ കണ്‍വീനര്‍




മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ 2015 - 2016 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി എ അലി അക്ബര്‍ (ജനറല്‍ കണ്‍വീനര്‍), ജാബിറലി പത്തനാപുരം (സംഘടന കണ്‍വീനര്‍), നൗഫല്‍ സി സി (വിസ്ഡം), റസാഖ് മാറഞ്ചേരി (ട്രൈനിംഗ്), ശമീം തിരൂര്‍ (രിസാല), ജബ്ബാര്‍ പി സി കെ (സ്റ്റുഡന്റ്‌സ്), ഫിറോസ് അബ്ദുറഹ്മാന്‍ (കലാലയം), ജമാല്‍ അസ്ഹരി (ഫൈനാന്സ്സ).












from kerala news edited

via IFTTT

കൊളോണ്‍ കേരള സമാജം റിപ്പബ്ലിക് ദിനാഘോഷവും പുതുവര്‍ഷ സംഗമവും നടത്തി







കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ഇന്‍ഡ്യയുടെ 66ാം റിപ്പബ്ലിക് ദിനാഘോഷവും പുതുവര്‍ഷ സംഗമവും വര്‍ണ്ണശബളമായി കൊണ്ടാടി. ജനുവരി 31 (ശനി) വൈകുന്നേരം ആറുമണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്.



ഭാരതമെന്നുകേട്ടാല്‍ അഭിമാനപൂരിതമാവണം എന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍, മഹാകവി വള്ളത്തോള്‍ ഈരടികള്‍ പാടിക്കൊണ്ടാണ് ആഘോഷം ആരംഭിച്ചത്. രാജ്യസ്‌നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും ആവേശം തുടികൊട്ടിനിന്ന പരിപാടികള്‍ പങ്കെടുത്തവര്‍ക്ക് നേര്‍ക്കാഴ്ചയുടെ അനുഭവം നല്‍കി.


'സാരേ ജഹാംസെ അഛാ' എന്ന ഗാനത്തിന്റെ മാസ്മരഭംഗി മാത്യൂസ് കണ്ണങ്കേരി ശബ്ദമാധുര്യത്തില്‍ വേദിയില്‍ ആലപിച്ചത് സമൂഹമൊരുമിച്ച് ഏറ്റുപാടി. കൊളോണ്‍ കേരള സമാജത്തിന്റെ ഏറ്റവും പുതിയ അംഗമായ ജോസി ചെറിയാന്‍ ഇന്‍ഡ്യന്‍ ദേശീയ പതാക ഉയര്‍ത്തി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ജവഹര്‍ലാന്‍ നെഹ്‌റു, ഡോ.ബാബു രാജേന്ദ്രപ്രസാദ്, നേതാജി സുബാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാരഥന്മാരെയും, സ്വാതന്ത്യസമരസേനാനികള്‍, മാതൃരാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരയോദ്ധാക്കള്‍ എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ച് പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതം ആശംസിച്ചു.


ഇന്‍ഡ്യയുടെ സംഭവബഹുലമായ ചരിത്രപശ്ചാത്തലം കോര്‍ത്തിണക്കി ലോകത്തില്‍ ഇന്‍ഡ്യയുടെ ഇപ്പോഴത്തെ മഹത്വം തന്മയത്വമായി ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം ലളിതമായ ഭാഷയിലൂടെ വരച്ചുകാട്ടി. ആധുനിക ഇന്‍ഡ്യയുടെ കുതിപ്പും കിതപ്പും അടിസ്ഥാനമാക്കിയും വിദേശ ഇന്‍ഡ്യാക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ഇന്‍ഡ്യയ്ക്കു നല്‍കുന്ന സംഭാവനകളെ ഉദ്ധരിച്ചുകൊണ്ടും ജോയി മാണിക്കത്ത് നടത്തിയ ആനുകാലിക ഭാരത അവലോകനം വസ്തുതാപരമായിരുന്നു.



തുടര്‍ന്ന് ഡേവിഡ് അരീക്കല്‍, തോമസ് അറമ്പന്‍കുടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിവിയന്‍ അട്ടിപ്പേറ്റി, മാത്യൂസ് കണ്ണങ്കേരില്‍, ഡേവീസ് വടക്കുംചേരി, ജോസ് പി. എന്നിവരുടെ ഗാനാലാപനം, ജോളി എം പടയാട്ടില്‍ നടത്തിയ കാവ്യചൊല്‍ക്കാഴ്ച, ത്രേസ്യാക്കുട്ടി,ജോസുകുട്ടി കളത്തില്‍പറമ്പില്‍, ഷീബ,ജോസ് കല്ലറയ്ക്കല്‍, ജോസ് പുതുശേരി, ചിന്നു പടയാട്ടില്‍, ഈത്തമ്മ കളപ്പുരയ്ക്കല്‍ എന്നിവരുടെ സമൂഹഗാനം തുടങ്ങിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി.


സമാജം തയ്യാറാക്കിയ 2015 ലെ കൊളോണ്‍ കേരള സമാജം കലണ്ടര്‍ വിതരണത്തിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് ജോയി കാടന്‍കാവിലിന് നല്‍കി നിര്‍വഹിച്ചു. അടുക്കളത്തോട്ടത്തില്‍ കൃഷിയ്ക്കായുള്ള പാവല്‍, പയര്‍, മുളക്, മത്തന്‍, വെള്ളരി, പടവലം, ചീര, തക്കാളി തുടങ്ങിയ പച്ചക്കറികളുടെ വിത്തു വിതരണവും ചടങ്ങില്‍ നടന്നു. കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിലെ ഹാസ്യസാമ്രാട്ടായ മാള അരവിന്ദനും, ജര്‍മനിയുടെ മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഫൊണ്‍ വൈസേക്കറിനും ചടങ്ങില്‍ ആദരാഞ്ജ്ജലികള്‍ അര്‍പ്പിച്ചു.


സമാജത്തിന്റെ കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ കലാപരിപാടികളുടെ അവതാരകനായിരുന്നു. ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. ഫോട്ടോ വിഭാഗം ജെന്‍സ് കുമ്പിളുവേലില്‍ കൈകാര്യം ചെയ്തു. ദേശീയഗാനാലാപനത്തിനു ശേഷം നടന്ന പുതുവര്‍ഷ വിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. സമാജം ട്രഷറാര്‍ ഷീബ കല്ലറയ്ക്കല്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി ബേബിച്ചന്‍ കലേത്തുംമുറിയില്‍, ജോസ് കല്ലറയ്ക്കല്‍, മേരി ജോസ് പുതുശേരി, എല്‍സി വടക്കുംചേരി, വല്‍സമ്മ കലേത്തുംമുറിയില്‍,ഷീന കുമ്പിളുവേലില്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.





വാര്‍ത്ത അയച്ചത്: ജോസ് കുമ്പിളുവേലില്‍










from kerala news edited

via IFTTT

ആലപ്പുഴ ജില്ലാ കെ എം സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു








ആലപ്പുഴ ജില്ലാ കെ എം സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു


Posted on: 04 Feb 2015









ദോഹ: ആലപ്പുഴ ജില്ലാ കെ എം സി സി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ഹിലാല്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഹിലാല്‍ ഉസ്മാന്‍കുട്ടി (പ്രസിഡന്റ്), നാസര്‍ അബ്ദുള്‍ കരീം (ജനറല്‍ സെക്രട്ടറി), നാസര്‍ ഉമ്മര്‍ (ട്രഷറര്‍), മുസാദിഖ്, ശംസുദ്ദീന്‍, അര്‍ഷദ് അബ്ദുള്‍ സലാം, അബ്ദുള്‍ വഹാബ് (വൈസ് പ്രസിഡന്റുമാര്‍), അഫ്‌സല്‍, നിസ്സാര്‍ നാച്ചി, ഹസ്സന്‍ കോയ, ഹനിന്‍ ഹനീഫ (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തു മൗലവി പ്രഭാഷണം നടത്തി. മുഹമ്മദ് അഷറഫിനെ വര്‍ക്കിങ് കമ്മിറ്റി ചെയര്‍മാനായി യോഗം തിരഞ്ഞെടുത്തു. കെ എം സി സിയില്‍ അംഗത്വം എടുക്കുന്നതിനും അംഗത്വം പുതുക്കുന്നതിനും 55573830, 55489053, 55337180, 55835712 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ (പെന്‍സില്‍വാനിയ) റിപ്പബ്ലിക്ദിനം ആചരിച്ചു








ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ (പെന്‍സില്‍വാനിയ) റിപ്പബ്ലിക്ദിനം ആചരിച്ചു


Posted on: 04 Feb 2015









ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരളാ ചാപ്റ്റര്‍ (പെന്‍സില്‍വാനിയ ) ന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ദിനം ആഘോഷിച്ചു . ജനു. 31 ന് പ്രസിഡന്റ് കുര്യന്‍രാജന്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ഐ.എന്‍.ഒ.സി നാഷണല്‍ പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗ് മുുഖ്യാതിഥിആയിരുന്നു.








സാക്കറി സാബു അമേരിക്കന്‍ ദേശീയഗാനവും തോമസ് എബ്രഹാം ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു . ജനറല്‍ സെക്രട്ടറി സന്തോഷ് എബ്രഹാം കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫിലിപ്പോസ് ചെറിയാന്‍ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി.








കേരളാ ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, നാഷണല്‍ ട്രസ്‌റിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോസ് കുന്നേല്‍, കേരളാചാപ്റ്റര്‍ വൈസ് പ്രസിഡന്റുമാരായ യോഹന്നാന്‍ ശങ്കരത്തില്‍, മുന്‍ജനറല്‍ സെക്രട്ടറി സാബുസ്‌കറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.ആര്‍.ഒ ഡാനിയേല്‍ പി തോമസ്സ് സ്‌പോണ്‍സര്‍മാരെ പരിചയപ്പെടുത്തി. സെക്രട്ടറി ചെറിയാന്‍ കോശി നന്ദി പ്രകാശിപ്പിച്ചു.








തുടര്‍ന്നുനടന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് ജീമോന്‍ ജോര്‍ജ്, ബെന്‍സണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി . നിമ്മീ ദാസിന്റെ നേതൃത്വത്തിലുള്ള ഭരതം ഡാന്‍സ് അക്കാദമിയുടെ നൃത്തപരിപാടികള്‍, സുമോദ് നെല്ലിക്കാല, സാബുപാമ്പാടി, ബിജു എബ്രഹാം തുടങ്ങിയവരുടെ ഗാനങ്ങള്‍, സുരാജ് അവതരിപ്പിച്ച മിമിക്രി എന്നിവയോടൊപ്പം ആസ്വാദ്യമായ ഡിന്നറും റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.




വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ഫാമിലി കോണ്‍ഫറന്‍സ്: ഫിനാന്‍സ്, പബ്ലിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചു








ഫാമിലി കോണ്‍ഫറന്‍സ്: ഫിനാന്‍സ്, പബ്ലിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചു


Posted on: 04 Feb 2015




ഡാലസ്: സൗത്ത് വെസ്റ്റ് ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ്, പബ്ലിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ജൂലൈ 8 മുതല്‍ 11 വരെ ഡാലസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കുവേണ്ടി ഫാ. രാജു ദാനിയേല്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ ഫിനാന്‍സ് കണ്‍വീനറായി ജിജു ജോണ്‍, പബ്ലിസിറ്റി കണ്‍കവീനറായി ബിജി ബേബി, സുവനീര്‍ കണ്‍വീനറായി പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സൗത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍ ഫാമിലി കണ്‍വെന്‍ഷന്റെ ഒരുക്കങ്ങളെപ്പറ്റിയുള്ള അറിയിച്ചയാണിത്.



വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ഒക്‌ലഹോമ മലയാളി അസോസിയേഷന് പുതിയ ഭരണ സമിതി








ഒക്‌ലഹോമ മലയാളി അസോസിയേഷന് പുതിയ ഭരണ സമിതി


Posted on: 04 Feb 2015



ഷാജി ജോര്‍ജ് സാരഥി




ഒക്‌ലഹോമ : രണ്ടു ദശാബ്ദം പിന്നിടുന്ന ഒക്‌ലഹോമ മലയാളി അസോസിയേഷന്‍ 2015 ലെ പുതിയ സാരഥിയായി ഷാജി ജോര്‍ജിനെ തിരഞ്ഞെടുത്തു. പുതിയ ഭരണ സമിതി ജനുവരി 42-ന് ചുമതലയേറ്റെടുത്തു.

31- ാം വാര്‍ഷികം ഒ എം എ അവിസ്മരണീയമാക്കി മാറ്റുമെന്ന് ഷാജി ജോര്‍ജ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. വിപുലമായ പരിപാടികള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറുകള്‍, ഗ്രാന്റ് പേരന്റ്‌സ്, സീനിയര്‍ സിറ്റിസണ്‍സ്, മദേഴ്‌സ് തുടങ്ങിയവര്‍ക്കായി പ്രത്യേക പരിപാടികള്‍, യുവജനങ്ങള്‍ക്കായി ടാലന്റ് ഷോ, എഡ്യുക്കേഷനല്‍ സെമിനാറുകള്‍, കേരള കാര്‍ണിവല്‍ തുടങ്ങി വിവിധ പരിപാടികളോടു കൂടി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അസോസിയേഷന്റെ പുതിയ സെക്രട്ടറി റെജി റ്റി വര്‍ഗീസ് പറഞ്ഞു. അസോഷിയേന്റെ കലാവിഭാഗത്തിന്റെ ചുമതലയില്‍ മൂന്നാമതു മുഴുനീള മലയാളം നാടകവും ഈ വര്‍ഷം അണിയിച്ചൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.





അസോസിയേഷന്റെ പുതിയ ഭരണസമിതി




പ്രസിഡണ്ട് ഷാജി ജോര്‍ജ്, വൈസ് പ്രസിഡണ്ട് സിബിമോന്‍ എം എം, സെക്രട്ടറി റെജി റ്റി വര്‍ക്ഷീസ്, ജോയിന്റ് സെക്രട്ടറി ജോബി ജോസഫ്, ട്രെഷറര്‍ ഫിലിപ്പ് ആന്റണി, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഷേര്‍ളി ജോണ്‍, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ കുരിയന്‍ സഖറിയ (സാബു), യൂത്ത് കോര്‍ഡിനേറ്റര്‍ ഷാജന്‍ ഏബ്രഹാം, ലേഡീസ് കോര്‍ഡിനേറ്റര്‍ ആലീസ് റോയി, കമ്മറ്റി അംഗങ്ങള്‍ സാം ജോണ്‍, വര്‍ഗീസ് സി. മാണി, റ്റി. സി. സഖറിയ, ദിലീപ് കുരുവിള, സാം വര്‍ഗീസ്, അനില്‍ പിള്ള, ഐവാന്‍ തോമസ്




വാര്‍ത്ത അയച്ചത് - ഷാജി ജോര്‍ജ്‌












from kerala news edited

via IFTTT

മോഹന്‍ലാലിനെ വേട്ടയാടരുതെന്ന്‌ മമ്മൂട്ടി; വിവാദങ്ങള്‍ അവസാനിപ്പിച്ച്‌ ജോലിചെയ്യാന്‍ അനുവദിക്കണം









Story Dated: Wednesday, February 4, 2015 12:04



mangalam malayalam online newspaper

കൊച്ചി : 'ലാലിസം' വിവാദവുമായി ബന്ധപ്പെട്ട്‌ മോഹന്‍ലാലിന്‌ പിന്തുണയുമായി നടന്‍ മമ്മൂട്ടി രംഗത്തെത്തി. ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നത്‌ അവസാനിപ്പിക്കണമെന്നും വിവാദങ്ങളിലേയ്‌ക്ക് ലാലിനെ വലിച്ചിഴയ്‌ക്കരുതും മമ്മൂട്ടി പറഞ്ഞു. മോഹന്‍ലാല്‍ നമ്മുടെ അഭിമാനമാണ്‌. ഒരു സുഹൃത്ത്‌, സഹപ്രവര്‍ത്തകന്‍, കലാകാരന്‍ എന്നീ നിലകളില്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നതായും തൃപ്പൂണിത്തുറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂട്ടി വ്യക്‌തമാക്കി.


മനസമാധാനമാണ്‌ ഒരു കലാകാരന്‌ ഏറ്റവും വലുത്‌. അതുകൊണ്ടുതന്നെ സംഘര്‍ഷങ്ങളില്‍ പെടുത്താതെ ശാന്തമായ മനസ്സോടെ അദ്ദേഹത്തെ ജോലിചെയ്യാന്‍ അനുവദിക്കണം. മോഹന്‍ലാലിനെ നടനെയാണ്‌ നാം അംഗീകരിക്കുന്നത്‌. അതിലെ നന്മ തിന്മകള്‍ പ്രേക്ഷകരാണ്‌ തീരുമാനിക്കുന്നത്‌. പ്രതീക്ഷാ പൂര്‍വ്വം കണ്ടുകൊണ്ടിരിക്കുന്ന ദേശീയ ഗെയിംസിന്റെ ശോഭ വിവാദങ്ങള്‍ മൂലം കെട്ടുപോകരുതെന്നും മമ്മൂട്ടി പറഞ്ഞു.


അതേസമയം, നിലവിലെ വിവാദങ്ങള്‍ സംബന്ധിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന്‌ വാര്‍ത്താ സമ്മേളനത്തിന്‌ മുന്‍പ്‌ തന്നെ മമ്മൂട്ടി അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ മമ്മൂട്ടി തയ്യാറായില്ല.










from kerala news edited

via IFTTT