Story Dated: Wednesday, February 4, 2015 10:52
തിരുവനന്തപുരം : ലാലിസത്തിനായി ലഭിച്ച പണം സര്‍ക്കാരിന് തിരികെ നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മോഹന്‍ലാല്‍. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി യാതൊരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും മോഹന്‍ലാല്‍ വ്യക്‌തമാക്കി. വിഷയം സംബന്ധിച്ച് മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം തിരികെ നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല. ലാലിസം മാത്രമായിരുന്നു പരാജയമെന്ന പ്രതികരണം മോഹന്‍ലാലിനെ ഏറെ വേദനിപ്പിച്ചതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ലാലിസം ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. പരിപാടിയ്‌ക്കായി ലഭിച്ച പ്രതിഫലം തിരികെ നല്‍കുമെന്ന മോഹന്‍ലാലിന്റെ തീരുമാനത്തിലുള്ള സര്‍ക്കാര്‍ നടപടിയും ഇന്ന് വ്യക്‌തമാകും.
സംഘാടനത്തില്‍ വീഴ്‌ച പറ്റിയെന്ന ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചിരുന്നു. കലാപരിപാടികള്‍ ഒരു തവണ പോലും റിഹേഴ്‌സല്‍ ചെയ്യാതെയാണ് അവതരിപ്പിച്ചതെന്നും ഇത്രയും ഭീമമായ തുക അനുവദിക്കാന്‍ പാടില്ലായിരുന്നെന്നും ജിജി തോംസണ്‍ പറഞ്ഞിരുന്നു.
from kerala news edited
via IFTTT