Story Dated: Wednesday, February 4, 2015 12:22
കൊച്ചി : ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് എലഗന്‍സ് ഗ്രൂപ്പ് ഹോട്ടലുകളിലും ബാറുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് തുടരുന്നു. ഒന്‍പത് ബാറുകള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ച് കേന്ദ്രങ്ങളിലാണ് റെയ്‌ഡ്. എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത 18 കോടിയോളം രൂപ കണ്ടെടുത്തതായാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയെ കേന്ദ്രീകരിച്ച് കൂടുതല്‍ അനേ്വഷണം നടത്താനും തീരുമാനമായി. ഇതിന്റെ അടിസ്‌ഥാനത്തില്‍ സുനില്‍ സ്വാമിയുടെ വീട്ടിലും റെയ്‌ഡ് നടത്തി. ഡപ്യൂട്ടി ഡയറക്‌ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍നിന്നുള്ള സംഘമാണു തിരച്ചില്‍ നടത്തിയത്. ഇവിടെ നിന്നും ഹാര്‍ഡ് ഡിസ്‌ക്കുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. യെ്‌ഡിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തു വിട്ടിട്ടില്ല.
എലഗന്‍സ് ബാര്‍ ഉടമ ബിനോയി അടക്കമുള്ളവര്‍ ധനമന്ത്രി കെ.എം. മാണിയെ കണ്ട് കോഴ നല്‍കിയതെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇതിനുള്ള പണം സുനില്‍ സ്വാമിയുടെ പക്കല്‍ നിന്നും പലിശയ്‌ക്ക് എടുത്തതാണെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.
from kerala news edited
via IFTTT