121

Powered By Blogger

Tuesday, 3 February 2015

മാമാങ്കം ഫെസ്‌റ്റ്: സാംസ്‌കാരിക ഘോഷയാത്ര; ആയിരം പേര്‍ പങ്കെടുക്കുന്ന കളരി പ്രദര്‍ശനം











Story Dated: Wednesday, February 4, 2015 12:47


മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തിരുന്നാവായ ഗ്രാമപഞ്ചായത്തും നടത്തുന്ന മാമാങ്കം ഫെസ്‌റ്റിന്റെ ഭാഗമായി ഫെബ്രുവരി അഞ്ചിന്‌ സാംസ്‌ക്കാരിക ഘോഷയാത്ര നടത്തും. മാമാങ്ക നാളുകളില്‍ സാമൂതിരി രാജാവിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന എഴുന്നള്ളിപ്പിനെ അനുസ്‌മരിച്ചാണ്‌ ഘോഷയാത്ര നടത്തുന്നത്‌. വൈകീട്ട്‌ മൂന്നിന്‌ തിരുന്നാവായ വില്ലേജ്‌ പടിയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയില്‍ 3000 ത്തോളം പേര്‍ പങ്കെടുക്കും. ആയിരം കളരിയഭ്യാസികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.


മാമാങ്ക ചരിത്രത്തെ അനുസ്‌മരിക്കുന്ന വിവിധ കലാപ്രദര്‍ശനങ്ങളും ഘോഷയാത്രയിലുണ്ടാവും. കേരളത്തനിമയുള്ള വിവിധ ഫ്‌ളോട്ടുകളും ഘോഷയാത്രയിലുണ്ടാവും. പഞ്ചവാദ്യം, മുത്തുകുട, കലാരൂപങ്ങള്‍, ബാന്‍ഡ്‌ വാദ്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്‌. സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍, ക്ലബ്ബുകള്‍, കളരി സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടി നടത്തുന്നത്‌. ഫെബ്രുവരി എട്ട്‌ വരെയാണ്‌ മാമാങ്കം നടത്തുന്നത്‌. ഘോഷയാത്ര ജില്ലാ കലക്‌ടര്‍ കെ. ബിജു ഉദ്‌ഘാടനം ചെയ്ുയം. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ആശീര്‍വാദം നല്‍കും.










from kerala news edited

via IFTTT