Story Dated: Wednesday, February 4, 2015 09:51
ബെയറൂത്ത്: ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റിനെ ഐ.എസ് ഭീകരര്‍ ചുട്ടുകൊന്നു. ജോര്‍ദാനിയന്‍ പൈലറ്റ് മോവാസ് അല്‍ കസാസ്‌ബെയെ ജീവനോടെ കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ ഐ.എസ് പുറത്തുവിട്ടു. ഇരുമ്പ് കൂട്ടിനുള്ളില്‍ ബന്ദിയാക്കിയ ശേഷം കസാസ്‌ബെയെ ചുട്ടുകൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഐ.എസിനെതിരെയുള്ള ആക്രമണത്തില്‍ യു.എസിനൊപ്പം ജോര്‍ദാനും പങ്കെടുത്തതിന്റെ പ്രതികാരമായാണ് ജോര്‍ദാന്‍ പൈലറ്റിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ സിറിയയിലെ ഐ.എസ് സ്വാധീനമേഖലയില്‍ യുദ്ധവിമാനം തകര്‍ന്ന് വീണതിനെ തുടര്‍ന്നാണ് ജോര്‍ദാനിയന്‍ പൈലറ്റ് ഐ.എസ് പിടിയിലായത്. ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ക്കിടെയായിരുന്നു സംഭവം. തുടര്‍ന്ന് പൈലറ്റിന്റെ മോചനത്തിനായി ജോര്‍ദാന്‍ അധികൃതര്‍ ഐ.എസുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ഭീകര വനിതയായ സാജിത മുബാറക്കിനെ വിട്ടയച്ചാല്‍ പൈലറ്റിനെ മോചിപ്പിക്കാമെന്നായിരുന്നു ഐ.എസിന്റെ നിലപാട്. ഇത് ജോര്‍ദാന്‍ അംഗീകരിച്ചിരുന്നു എങ്കിലും പൈലറ്റ് ഇപ്പോഴും ജീവനോടെ ഉണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് സാജിതയെ വിട്ടയയ്‌ക്കാന്‍ വിമുഖത പ്രകടിപ്പിച്ചു. ഇതിനിടെയാണ് പൈലറ്റിനെ ദാരുണമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഐ.എസ് പുറത്തു വിട്ടിരിക്കുന്നത്.
സിറിയയിലെ വിമത കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തി തീവ്രവാദികളുടെ പിടിയിലായ ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോയെ തലയറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
from kerala news edited
via IFTTT