Story Dated: Thursday, December 11, 2014 02:51
നിലമ്പൂര്‍: വയനാട്ടിലുണ്ടായ പോലീസ്-മാവോയിസ്‌റ്റ് വെടിവെയ്‌പ്പിന്റെ പശ്‌ചാത്തലത്തില്‍ നിലമ്പൂര്‍ മേഖലയിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ ശക്‌തമാക്കി. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണു ഈ മേഖലയില്‍ നല്‍കിയിരിക്കുന്നത്. വഴിക്കടവ്, എടക്കര, പോത്തുകല്‍, പൂക്കോട്ടുംപാടം, കാളികാവ്, നിലമ്പൂര്‍ സേ്‌റ്റഷുകള്‍ക്കാണ് സുരക്ഷ ശക്‌തമാക്കിയത്. ഇതില്‍ പോത്തുകല്‍, പൂക്കോട്ടുംപാടം, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ മണല്‍ ചാക്കുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് കാവല്‍ ശക്‌തമാക്കിയിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ട്, എം.എസ്.പി സംഘങ്ങളെ ഇവിടങ്ങളില്‍ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.
പൂക്കോട്ടുംപാടം, പോത്തുകല്‍ സ്‌റ്റേഷനുകളാണ് മാവോയിസ്‌റ്റ് അക്രമണത്തിന് കൂടുതല്‍ സാധ്യതയെന്നാണ് ഇന്‍ലിജന്‍സ് നല്‍കിയിരിക്കുന്ന വിവരം. ഈ പോലീസ് സ്‌റ്റേഷനുകളില്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണവും എര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം സേ്‌റ്റഷനുകളില്‍ ഒരു രഹസ്യ പോലീസിനായിരുന്നു ചുമതല. ഇപ്പോള്‍ എടക്കരയും പോത്തുകല്ലും ഒഴികെയുള്ള സേ്‌റ്റഷനുകളിലെല്ലാം ഓരോ രഹസ്യ പൊലീസിന്റെ സേവനം ആഭ്യന്തര വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. മേഖലയിലെ ആദിവാസി കോളനികളിലോ പരിസരങ്ങളിലോ അപരിചിതരെ കണ്ടാല്‍ വിവരമറിക്കണമെന്ന് വനം-പൊലീസ് ഉദ്യോഗസ്‌ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനുവദം കൂടാതെ വനത്തിനകത്തേക്ക് പ്രവേശിക്കരുതെന്ന് തദ്ധേശവാസികളോടും അതികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ സുരക്ഷ വിലയിരുത്താന്‍ ഉന്നത വനം-പൊലീസ് ഉദ്യോഗസ്‌ഥര്‍ നിലമ്പൂരിലെത്തും. ഈ യോഗത്തില്‍ തമിഴ്‌നാട്- കര്‍ണ്ണാടക ഉദ്യോഗസ്‌ഥരും ഉണ്ടാകുമെന്നാണ് സൂചന. വയനാട്ടില്‍ പൊലീസ് നടപടി ശക്‌തമാക്കിയതിനാല്‍ നിലമ്പൂര്‍ കാടുകളിലേക്ക് മാവോയിസ്‌റ്റുകള്‍ കടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തമിഴ്‌നട് പൊലീസും ഇത്തരത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വെടിവെപ്പ് നടന്ന വെള്ളമുണ്ടയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ നടന്നല്‍ നിലമ്പൂര്‍ വനമേഖലയിലെ മുണ്ടേരിയിലെത്താം. ഇതുപോലെ കുറ്റ്യാടി, കുടക് വനമേഖലയിലേക്കും എളുപ്പത്തില്‍ കടക്കാനാവും. കരുളായി ഉള്‍വനങ്ങളിലും, പോത്തുകല്‍ വനമേഖലയിലുമാണ് നേരത്തെ മാവോയിസ്‌റ്റുകളെ കണ്ടതായി പലരും സാക്ഷ്യപ്പെടുത്തിയിരുന്നത്.
മരുത, പൂക്കോട്ടുംപാടം, മുണ്ടേരി വനമേഖല എന്നിവിടങ്ങളിലും ആയുധധാരികളെ കണ്ടതായും, പൂക്കോട്ടുംപാടം ഉള്‍പ്പെടെ ചിലയിടങ്ങളില്‍ അക്രമിച്ചതായും പലരും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ വനമേഖലകളിലെല്ലാം പോലീസും, തണ്ടര്‍ബോള്‍ട്ടും പലതവണ പരിശോധന തടത്തിയിരുന്നവെങ്കിലും കണ്ടെത്താനായിട്ടില്ല. ഉള്‍കാട്ടിലെ ഇവരുടെ വാസ സ്‌ഥലങ്ങളില്‍ അജ്‌ഞാതര്‍ എത്തുന്നുണ്ടോയെന്നു മനസിലാക്കാനും മാഞ്ചീരി കോളനിയിലെത്തി പരിശോധന നടത്തണമെന്നു ഇന്റലിജന്‍സിന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
കോളനികളിലെ മാവോയിസ് ഭീഷണി ചെറുക്കാന്‍ അടുത്തിടെ പ്രത്യേക റിക്രൂട്ട്‌മെറ്റ് നടത്തി ആദിവാസികളായ യുവതി-യുവാക്കള്‍ക്ക് വനംവകുപ്പില്‍ സ്‌ഥിരം നിയമനം നല്‍കിയിരുന്നു. മാവോയിസ്‌റ്റുകള്‍ക്കു നിലമ്പൂര്‍ വന മേഖല സുപരിചിതമണെന്നതു വന പാലകരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ജീവനക്കാര്‍ ഉള്‍വനത്തിലേക്ക് ഡ്യൂട്ടിക്ക് പോകാന്‍ തയ്ാറായകാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിട്ടുള്ളത്.