121

Powered By Blogger

Wednesday, 10 December 2014

മസാജ് സ്പാകളില്‍ സ്ത്രീകളെ അനധികൃതമായി ജോലിക്ക് വെച്ചാല്‍ കര്‍ശന നടപടി








മസാജ് സ്പാകളില്‍ സ്ത്രീകളെ അനധികൃതമായി ജോലിക്ക് വെച്ചാല്‍ കര്‍ശന നടപടി


Posted on: 11 Dec 2014




രണ്ട് സ്ഥാപനങ്ങള്‍ക്ക് 30,000 ദിര്‍ഹം വീതം പിഴ

ദുബായ്:
മറ്റ് ജോലിക്ക് നിയോഗിച്ച സ്ത്രീകള്‍ പുരുഷന്മാര്‍ക്കുള്ള മസാജ് പാര്‍ലറുകളില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍. ഇത്തരത്തില്‍ നിയമം ലംഘിച്ച രണ്ട് പാര്‍ലര്‍ ഉടമകള്‍ പിടിയിലായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ബ്യൂട്ടിപാര്‍ലറുകളില്‍ വിവിധ ജോലിക്കായി നിയോഗിക്കപ്പെട്ട യുവതികളെ പുരുഷന്മാര്‍ക്കുള്ള മസാജ് പാര്‍ലറുകളില്‍ നിയോഗിച്ചതിന് ഇരുവര്‍ക്കും മിസ്‌ഡെമനയര്‍ കോടതി 30,000 ദിര്‍ഹം വീതം പിഴ ചുമത്തി. താമസ കുടിയേറ്റവകുപ്പിന് കീഴിലെ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയാണ് നിയമ ലംഘനം വെളിച്ചത്തുകൊണ്ടുവന്നത്. ഇരു സ്ഥാപനങ്ങളില്‍ നിന്നുമായി മൂന്ന് വനിതാജീവനക്കാരെ വീതം ഇത്തരത്തില്‍ പിടികൂടിയതായി 'നാചുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷന്‍' ചീഫ് സീനിയര്‍ പ്രോസിക്യൂട്ടര്‍ അലി ഹുമൈദ് ബിന്‍ ഖാതിം പറഞ്ഞു.

യു.എ.ഇ. നിയമപ്രകാരം ബ്യൂട്ടി പാര്‍ലറുകളിലും സ്പാകളിലും മറ്റ് ജോലിക്കായി നിയോഗിക്കപ്പെടുന്ന സ്ത്രീകളെ പുരുഷന്മാര്‍ക്കുള്ള പാര്‍ലറുകളില്‍ നിയോഗിക്കാന്‍ പാടില്ല. ഈയടുത്താണ് ഇത്തരമൊരു നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടത്. സ്ഥാപനങ്ങള്‍ ഒരൊറ്റ ഉടമയ്ക്ക് കീഴില്‍പ്പെട്ടതാണെങ്കില്‍ പോലും വര്‍ക് പെര്‍മിറ്റില്‍ അനുവദിച്ച തൊഴില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ - അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഭവത്തില്‍ ആദ്യമായാണ് പിഴ വിധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താമസ കുടിയേറ്റ വകുപ്പിന് കീഴിലെ മിസ്‌ഡെമനയര്‍ കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതികളായ സ്ഥാപനയുടമകളില്‍ ഒരാള്‍ ഒരു വനിതയാണ്. നിയമം ലംഘിച്ച് ജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ട വനിതകളെ തൊഴില്‍ മന്ത്രാലയം പ്രതിനിധികള്‍ ചോദ്യം ചെയ്തിരുന്നു. ബ്യൂട്ടി പാര്‍ലറുകളിലെ ജോലിക്കായാണ് തങ്ങളെ കൊണ്ടുവന്നതെന്നും എന്നാല്‍, തങ്ങള്‍ പുരുഷന്മാര്‍ക്കായുള്ള സ്പായില്‍ മസാജ് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും ഇവര്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.











from kerala news edited

via IFTTT