121

Powered By Blogger

Wednesday, 10 December 2014

ബൈക്കില്‍ നിന്നും വീണ യുവാവ്‌ ലോറി കയറി മരിച്ചു











Story Dated: Wednesday, December 10, 2014 04:21


തിരൂര്‍: ബൈക്കില്‍ നിന്നും വീണ യുവാവ്‌ ലോറി കയറി ദാരുണമായി മരണപ്പെട്ടു. നിറമരുതൂര്‍ മങ്ങാട്‌ പറമ്പില്‍ പ്രമോദ്‌ (28) ആണു മരിച്ചത്‌. ഇന്നലെ രാവിലെ ഒമ്പതരയ്‌ക്ക് തിരൂര്‍ താഴെപ്പാലത്താണ്‌ അപകടം. മുത്തൂറ്റ്‌ ബാങ്കിന്റെ തിരൂര്‍ ശാഖയിലെ ജീവനക്കാരനാണ്‌ പ്രമോദ്‌. രാവിലെ വീട്ടില്‍ നിന്നും ഓഫീസിലേക്ക്‌ വരുമ്പോഴായിരുന്നു അപകടം. റോഡില്‍ കൂട്ടിയിട്ട്‌ കരിങ്കല്‍കൂനയിലേക്ക്‌ ബൈക്കിന്റെ ടയര്‍ പാളിയതോടെ തെറിച്ചു വീഴുകയായിരുന്നു. ഇതേ സമയം താനൂര്‍ ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിക്കടിയിലാണ്‌ പ്രമോദ്‌ വീണത്‌. റോഡിന്‌ ഈ ഭാഗത്ത്‌ വീതി കുറവാണ്‌. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റുമാര്‍ട്ടം നടത്തി. റോഡുപണിക്ക്‌ കരിങ്കല്ലു കൂട്ടിയിട്ട്‌ അപകട സാധ്യതയുണ്ടാക്കിയ പൊതുമരാമത്ത്‌ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ താഴെപ്പാലത്ത്‌ ഒരു മണിക്കൂര്‍ റോഡ്‌ ഉപരോധിച്ചു. കുട്ടാവുവാണ്‌ പിതാവ്‌. മാതാവ്‌: തങ്കം. അവിവാഹിതനാണ്‌.










from kerala news edited

via IFTTT