ആയിഷ യു.എ.ഇ. ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യം
Posted on: 11 Dec 2014
ഷാര്‍ജ: കഴിഞ്ഞ മൂന്ന് വര്‍ഷമായി യു.എ.ഇ.യുടെ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ പ്രധാന താരമാണ് ആയിഷ നൗഷാദ്. മികച്ച ബൗളറെന്ന് പേരെടുത്ത കൊച്ചുമിടുക്കി ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരംകൂടിയാണ്.
റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആയിഷ. ചേട്ടനൊപ്പം കളിച്ചാണ് ക്രിക്കറ്റിനെ സ്‌നേഹിച്ച് തുടങ്ങിയത്. പിന്നെ സ്‌കൂള്‍ ടീമിലും കളിച്ചു. ഫാസ്റ്റ് ബൗളറായി തിളങ്ങിയ ആയിഷ വിക്കറ്റുകള്‍ വീഴ്ത്തി യു.എ.ഇ.യുടെ അണ്ടര്‍ 19 ദേശീയ ടീമില്‍ ഇടം പിടിച്ചു.
ഭൂട്ടാനെതിരെ സിംഗപ്പൂരിലാണ് പതിനൊന്നാം വയസ്സില്‍ ആയിഷ അന്തര്‍ദേശീയ ക്രിക്കറ്റില്‍ അരങ്ങേറ്ിയത്. ആദ്യ കളിയില്‍തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കഴിവ് തെളിയിക്കാനായി. കളികളിലെ മികവ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നു. 2011 മുതല്‍ ദേശീയ ടീമിന്റെ കളികളിലെല്ലാം പ്രധാന ബൗളറായി ആയിഷ തിളങ്ങി.
സച്ചിന്‍ ടെണ്ടുല്‍ക്കറെ ഏറെ ഇഷ്ടപ്പെടുന്ന ഈ താരത്തിന് ഒരു കളിക്ക് പോലും ബെഞ്ചിലിരിക്കേണ്ടി വന്നിട്ടില്ല. മസ്‌കറ്റിലെ അല്‍ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ജി.സി.സി. ചലഞ്ച് 2020 മത്സരത്തിനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍ ആയിഷയും സംഘവും. അന്തര്‍ദേശീയ ക്രിക്കറ്റില്‍ പതിനെട്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ഈ പത്താം ക്ലാസുകാരി. മുംബൈക്കാരിയായ ചാര്‍വി ഭട്ട് നയിക്കുന്ന സ്വദേശികള്‍ ആരും തന്നെയില്ലാത്ത ടീമിലെ ഏക മലയാളി സാന്നിധ്യമാണ് ആയിഷ നൗഷാദ്.

from kerala news edited
via IFTTT