Story Dated: Wednesday, December 10, 2014 07:21
മുംബൈ: ടാക്സിയില്‍ യുവതി പീഡനത്തിന് ഇരയായ സംഭവത്തില്‍ മുംബൈയിലെ യുബര്‍ ടാക്സി ജനറല്‍ മാനേജര്‍ക്ക് മര്‍ദനമേറ്റു. ജനറല്‍ മാനേജര്‍ ഷൈലേഷ് സാവ്ലിക്കാണ് ക്രൂര മര്‍ദനമേറ്റത്. എന്നാല്‍ മര്‍ദിച്ച വ്യക്തിയെ തിരിച്ചറിയാനായിട്ടില്ല. മുംബൈയിലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിന് സമീപമാണ് സംഭവം.
കഴിഞ്ഞ ദിവസം യുബര്‍ ടാക്സിയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ട്രന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സാവ്ലി. കമ്മീഷണറുടെ ഓഫീസിലേക്ക് കടക്കാന്‍ തുടങ്ങുമ്പോള്‍ പാഞ്ഞെത്തിയ അക്രമി മര്‍ദിക്കുകയായിരുന്നു.
from kerala news edited
via IFTTT