121

Powered By Blogger

Wednesday, 10 December 2014

പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ വേണമെന്ന്‌ നാട്ടുകാര്‍











Story Dated: Wednesday, December 10, 2014 02:00


പൂവാര്‍: മഴക്കാല പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ്‌ അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്ന ആവശ്യം ശക്‌തമായി. പൂവാര്‍, കരുംകുളം തീരദേശങ്ങളില്‍ മഴവെള്ളം കെട്ടിനിന്ന്‌ കൊതുകുകള്‍ പെരുകുന്നതും വെള്ളം ഒലിച്ചുപോകാന്‍ ചാലുകള്‍ വെട്ടിത്തെളിച്ച്‌ സൗകര്യമുണ്ടാക്കണമെന്നുമാണ്‌ പൊതു ആവശ്യം. ചപ്പുചവറുകള്‍ കൂമ്പാരമായി കിടക്കുന്നതും കന്നുകാലി ഇറച്ചി അവശിഷ്‌ടങ്ങള്‍ റോഡരികുകളില്‍ നിക്ഷേപിക്കുന്നതും തടയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്‌.


പൂവാര്‍ പാലം റോഡിന്റെ ഇരുവശങ്ങളിലും മത്സ്യ കച്ചവടത്തിനുശേഷം വലിച്ചെറിയുന്ന അവശിഷ്‌ടങ്ങള്‍ ദുര്‍ഗന്ധമുണ്ടാക്കുന്നതായി പരാതിയുണ്ട്‌. നെയ്യാറിലെ പൊഴിവെള്ളം ഗതിമാറി ഒഴുകി പല ഇടങ്ങളിലും കെട്ടിനിന്ന്‌ ദുര്‍ഗന്ധവും കൊതുകുകള്‍ പെറ്റു പെരുകാനും ഇടയാകുന്നു. ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ തൊഴിലുറപ്പ്‌ ജോലിക്കാരെ ഉപയോഗിച്ച്‌ തീരദേശങ്ങളിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറാകണമെന്ന്‌ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചു. പകര്‍ച്ച പനിയും മലേറിയയും തീരദേശത്ത്‌ ഇന്നത്തെ സാഹചര്യത്തില്‍ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ഇടയുള്ളതുകൊണ്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരിട്ട്‌ സന്ദര്‍ശിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും പൊതു നിര്‍ദേശമുണ്ട്‌.










from kerala news edited

via IFTTT