121

Powered By Blogger

Wednesday, 10 December 2014

ബഹുജന ധര്‍ണയും സത്യഗ്രഹവും നടത്തി











Story Dated: Wednesday, December 10, 2014 01:58


താമരശേരി: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ താമരശേരി ടൗണിലെയും പരിസരങ്ങളിലെയും ബഹുജനങ്ങളെ അണിനിരത്തി ഡി.വൈ.എഫ്‌.ഐ. സൗത്ത്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശേരി പഞ്ചായത്ത്‌ ഓഫീസിന്‌ മുമ്പില്‍ ബഹുജന ധര്‍ണയും സത്യഗ്രഹവും നടത്തി.

വികസനത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന പഞ്ചായത്തിന്റെ നയങ്ങള്‍ തിരുത്തുക, താമരശേരി ടൗണിലെയും പരിസരങ്ങളിലെയും മാലിന്യപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുക, പഴയ ബസ്സ്റ്റാന്‍ഡിലെ ടോയ്‌ലറ്റ്‌ ഉപയോഗപ്രദമാക്കുക, ബ്ബൈപ്പാസ്‌ റോഡിലെ വെള്ളക്കെട്ടുകള്‍ ശാശ്വത പരിഹാരം കാണുക, ഉപയോഗശൂന്യമായി, അശാസ്‌ത്രീയമായി നിര്‍മിച്ച മാലിന്യപ്ലാന്റുകള്‍ നിലനില്‍ക്കുന്ന കമ്മാളന്‍കുന്നത്ത്‌ ശുദ്ധജല പദ്ധതികള്‍ക്ക്‌ ഭീഷണിയായി പുതിയ പ്ലാന്റ്‌ നിര്‍മിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, മാലിന്യങ്ങള്‍ ഓവുചാലുകളിലൂടെ ഒഴുക്കിവിടുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രക്ഷോഭം നടത്തിയത്‌. സി.പി.എം ഏരിയ സെക്രട്ടറി ആര്‍.പി. ഭാസ്‌ക്കരന്‍ ഉദ്‌ഘാടനം ചെയ്‌തു.


ഡി.വൈ.എഫ്‌.ഐ മേഖല പ്രസിഡന്റ്‌ യു.കെ. ദിനേശ്‌ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ടി.ബാലന്‍നായര്‍, സഫിയ കാരാട്ട്‌, പ്രദീപ്‌, പൗരസമിതി ചെയര്‍മാന്‍ കെ.കെ. ബൈജു, മജീദ്‌ എടവലത്ത്‌, എ.പി. മുസ്‌തഫ, കണ്ടിയില്‍ മുഹമ്മദ്‌, സി.കെ. വേണുഗോപാലന്‍, പി.യു. വിനോദന്‍, കെ. സെയ്‌തലവി, ബെന്നി എന്നിവര്‍ സംസാരിച്ചു.

മേഖല സെക്രട്ടറി വി.ലിജു സ്വാഗതവും പി.ടി. നൗഫല്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT