Story Dated: Wednesday, December 10, 2014 04:21
നിലമ്പൂര്‍: നിലമ്പൂരിലെ സഹോദരിയുടെ വീട്ടിലേക്ക് വിരുന്ന വന്ന സ്‌ത്രീ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.മമ്പാട് ഓടായിക്കലിലെ മണ്ണുഞ്ചേരി തോമസിന്റെ ഭാര്യ മേരി (60)യാണ് മൊടവണ്ണ കടവിലെ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. കോവിലകത്ത് മുറിക്ക് സമീപം പാറകടവില്‍ പുഴ കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടതാണെന്ന് കരുതുന്നു. പുഴയില്‍ കുളിക്കാനെത്തിയവരാണ് ഉച്ചക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടത്. സഹോദരി പരേതയായ വത്സമയുടെ കുടുംബം താമസിക്കുന്നത് ചാലിയാര്‍ പുഴക്ക് അക്കരെ അത്തിക്കാട്ടിലാണ്. ഇവിടെക്കെന്ന് പറഞ്ഞ് ചൊവാഴ്‌ച രാവിലെ പതിനൊന്നരയോടെയാണ് സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. നിലമ്പൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്‌റ്റ് നടത്തി. പോസ്‌റ്റ്മോര്‍ട്ട്‌ധിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് മമ്പാട് റൂബി നഗര്‍ സെന്റ് ജോസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. മക്കള്‍: സാലി, ലിസി, ടോമി, ദില്‍സി.
from kerala news edited
via IFTTT