സെന്റ് തോമസ് സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷം നാളെ
Posted on: 11 Dec 2014
മൈസൂരു:
മാര്‍ത്തോമ സഭയ്ക്കു കീഴിലുള്ള വിശ്വേശര നഗറിലെ സെന്റ് തോമസ് സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് അഞ്ചു മണിക്കു നടക്കുന്ന ചടങ്ങില്‍ പദ്മശ്രീ ഡോ. വി.പ്രകാശ് മുഖ്യാതിഥിയായിരിക്കും. ഡോ. സ്‌കറിയാസ് മാര്‍ തിയോഫിലീസ് മെത്രാപോലീത്ത പ്രത്യേക അതിഥിയാകും. തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരെ ആദരിക്കും. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറും. മാര്‍ത്തോമ പള്ളിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ തുടക്കം ഞായറാഴ്ചയും നടക്കും.
from kerala news edited
via IFTTT