121

Powered By Blogger

Saturday 14 February 2015

ജര്‍മനിയിലെ ഇന്ത്യന്‍ വിസ പ്രോസസിങ് കേന്ദ്രങ്ങളില്‍ മാറ്റം








ജര്‍മനിയിലെ ഇന്ത്യന്‍ വിസ പ്രോസസിങ് കേന്ദ്രങ്ങളില്‍ മാറ്റം


Posted on: 15 Feb 2015




ബര്‍ലിന്‍: ജര്‍മനിയിലെ ഇന്ത്യന്‍ പ്രോസസിംഗ് കേന്ദ്രങ്ങള്‍ മാറുു. ഇന്റര്‍നാഷണല്‍ വിസാ സര്‍വീസസ് യൂറോപ്പ് ജിഎംബിഹ (പ്രൈവറ്റ് ലിമിറ്റഡ്) എ പേരില്‍ അറിയപ്പെടുു ഈ കേന്ദ്രത്തെ. ഇന്‍ഡ്യന്‍ വിസ അപേക്ഷകള്‍ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ഡെലിവറി ചെയ്യുകയും ചെയ്യു കേന്ദ്രങ്ങളിലാണ് പുതിയ മാറ്റം.

ബര്‍ലിനിലെയും മ്യൂണിക്കിലെയും കേന്ദ്രങ്ങളില്‍ നിശ്ചയിച്ചിരിക്കു മാറ്റം ഫെബ്രുവരി 26 മുതല്‍ പ്രാബല്യത്തില്‍ വരും. അപേക്ഷകള്‍ നല്‍കേണ്ട സമയം ഇരു കേന്ദ്രങ്ങളിലും തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയാണ്. തിരിച്ചു വാങ്ങള്‍ സമയം ബര്‍ലിനില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചകഴിഞ്ഞ് 4.30 മുതല്‍ 5.30 വരെയും മ്യൂണിക്കില്‍ 3.30 മുതല്‍ 5.30 വരെയുമാണ്. അവധി ദിവസങ്ങളില്‍ പ്രവര്‍ത്തനം ഉണ്ടായിരിയ്ക്കില്ല.





വിലാസങ്ങള്‍:



ബര്‍ലിന്‍ :

ഫ്രിറ്റ്‌സ്‌ഷെസ്ട്രാസെ, 10627 ബര്‍ലിന്‍

ഫോ: +49 (0) 160-99420714 (ഇംഗ്ലിഷ്)

+49 (0) 160-99484068 (ജര്‍മന്‍)

(Address: Fritschestrasse 61/62, 10627 Berlin


Tel. No.:

+49 (0) 160-99420714 (English)

+49 (0) 160-99484068 (Deutsch)

Email: ivsberlin@internationalvisaservices.net).


മ്യൂണിക്ക് :


ഷെല്ലിംങ്‌സ്ട്രാസെ 35, 80799 മ്യൂണിക്ക്

ഫോ: +49 (0) 179-9600476 (ഇംഗ്ലിഷ്)

+49 (0) 179-6223172 (ജര്‍മന്‍).

(Address: Schellingstr. 35, 80799 Munich


Tel. No.:

+49 (0) 179-9600476 (English)

+49 (0) 179-6223172 (Deutsch)

Email: ivsmunich@internationalvisaservices.net).


വിസ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ ഐവിഎസ്-ജര്‍മനി.കോം എ വെബ്‌സൈറ്റില്‍ ഉണ്ട്. ഫെബ്രുവരി ഇരുപതിനു ശേഷം അപേക്ഷകള്‍ കഴിവതും തപാലില്‍ അയയ്ക്കരുതെും നിര്‍ദേശമുണ്ട്. ജര്‍മനിയിലെ ഇന്‍ഡ്യന്‍ എംബസി വെബ്‌സൈറ്റ് മുഖേന അറിയിച്ചതാണ് ഇക്കാര്യം.

www.ivs-germany.com





വാര്‍ത്ത അയച്ചത്: ജോസ് കുമ്പിളുവേലില്‍












from kerala news edited

via IFTTT

കുവൈത്തിലെ വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന നിയമ ഭേദഗതിക്ക് നീക്കം








കുവൈത്തിലെ വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന നിയമ ഭേദഗതിക്ക് നീക്കം


പി സി ഹരീഷ്‌


Posted on: 15 Feb 2015



വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്റിന് ഗാരന്റി നിര്‍ബന്ധമാക്കുന്നു

ഗാര്‍ഹിക തൊഴിലാളികളെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത് നിരോധിക്കും

വിദേശികളായ ബുരുദധാരികള്‍ക്കും തൊഴില്‍മാറ്റത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാക്കണം



കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണി നവീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടികളാരംഭിച്ചു. തൊഴിലാളികളുടെ കുറഞ്ഞ വേതനം ഓരോ മേഖലയിലും പ്രത്യേകം നിര്‍ണയിക്കുന്നതിനും വിസമാറ്റം, താമസരേഖ, വിസ തുടങ്ങിയ സര്‍വീസുകള്‍ക്ക് നിലവിലുള്ള ഫീസ് വര്‍ധിപ്പിക്കുന്നതിനും അടിസ്ഥാന തൊഴില്‍ മേഖലകളില്‍ (ശുചീകരണം, സെക്യൂരിറ്റി) പരമാവധി തൊഴിലാളികളെ കുറയ്ക്കുന്നതിനുമാണ് തീരുമാനമെന്ന് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജമാല്‍ അല്‍ ദോസ്യരി അറിയിച്ചു.


കുവൈത്തിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഗാരന്റി നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. കൂടാതെ ബിരുദ ധാരികള്‍ക്ക് ഒരു സ്‌പോണ്‍സറില്‍നിന്ന് മറ്റൊരു സ്‌പോണ്‍സറിലേക്ക് വിസ മാറ്റുന്നതിന് ആദ്യ സ്‌പോണ്‍സറുടെകീഴില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കേണ്ടിവരും. സ്‌പോണ്‍സറുടെ അനുമതിയോടെ മാത്രമെ വിസമാറ്റം ഇനിമുതല്‍ അനുവദിക്കൂ. ഗാര്‍ഹിക തൊഴിലാളികളെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നതിന് നിരോധനവും വരും. ഗാര്‍ഹിക വിസയുള്ള തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ലൈസന്‍സ് ഇല്ലാത്തതാണ് നിരോധനത്തിന് കാരണമായി ചീണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതാണ് പുതിയ നിയമ ഭേദഗതി നീക്കം.













from kerala news edited

via IFTTT

മൊഴികളില്‍ വൈരുദ്ധ്യം: തരൂരിനെ അറസ്‌റ്റ് ചെയ്യേണ്ടി വരുമെന്ന്‌ പോലീസ്‌









Story Dated: Sunday, February 15, 2015 12:09



mangalam malayalam online newspaper

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്ന ശശി തരൂരിന്‌ അന്വേഷണ സംഘത്തിന്റെ താക്കീത്‌. തരൂരിന്റെയും സഹായികളുടെയും മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും, ഇത്‌ പരിഹരിച്ച്‌ ശരിയായ മൊഴി നല്‍കിയില്ലെങ്കില്‍ അറസ്‌റ്റ് ചെയ്യേണ്ടി വരുമെന്നും അന്വേഷണ സംഘം തരൂരിന്‌ താക്കിത്‌ നല്‍കി.


സുനന്ദയുടെ മരണം നടന്ന സമയം, ഈ വിവരം ഭര്‍ത്താവായ തരൂര്‍ അറിഞ്ഞ സമയം, ഹോട്ടലില്‍ തരൂര്‍ എത്തിച്ചേര്‍ന്ന സമയം എന്നീ വിവരങ്ങളില്‍ വൈരുദ്ധ്യമുണ്ട്‌. കഴിഞ്ഞ വ്യാഴാഴ്‌ച മൂന്ന്‌ തവണ തരൂരിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന്‌ തരൂരിന്റെ നാലു സഹായികളെയും ചോദ്യം ചെയ്‌തു. സഹായികളുടെയും തരൂരിന്റെയും മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തി. ഇത്‌ പരിഹരിച്ച്‌ ശരിയായ മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ തരൂരിനെ അറസ്‌റ്റ് ചെയ്യേണ്ടി വരുമെന്നാണ്‌ താക്കീത്‌.


കഴിഞ്ഞ വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും ഐ.പി.എല്‍ വിവാദവുമായി ബന്ധപ്പെട്ടാണ്‌ തരൂരിനെ ചോദ്യം ചെയതത്‌. ഐ.പി.എല്ലുമായി ബന്ധപ്പെട്ട്‌ വെളിപ്പെടുത്തലുകള്‍ നടത്താനിരിക്കെയാണ്‌ സുനന്ദ മരിച്ചതെന്ന്‌ മാധ്യമ പ്രവര്‍ത്തക നളിനി സിംഗും, സുനന്ദയുടെ മകന്‍ ശിവ്‌ മേനോനും മൊഴി നല്‍കിയിരുന്നു ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ തരൂരിനോടുള്ള ചോദ്യം ചെയ്യല്‍. ഇക്കാര്യത്തിലും തരൂരിന്റെ മൊഴികള്‍ പരസ്‌പര വിരുദ്ധമായിരുന്നെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാകിസ്‌താന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തെരാറുമായി ദുബായില്‍ ഒരുമിച്ച്‌ കഴിഞ്ഞതിനെക്കുറിച്ചും ചോദ്യം ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ചോദ്യം ചെയ്യലിനു ശേഷം തരൂര്‍ കേരളത്തിലേക്ക്‌ മടങ്ങിയിരുന്നു.


മൊഴികളിലുണ്ടായ വൈരുദ്യം അന്വേഷണ സംഘം ഗൗരവമായാണ്‌ എടുത്തിരിക്കുന്നത്‌. ഇതില്‍ വ്യക്‌തത വരണമെങ്കില്‍ തരൂരിനെ കസ്‌റ്റഡിയില്‍ എടുക്കേണ്ടി വരുമെന്നാണ്‌ സംഘത്തിന്റെ നിഗമനമെന്നുമാണ്‌ റിപ്പോര്‍ട്ട്‌. അടുത്ത ദിവസം തന്നെ അറസ്‌റ്റ് നടന്നേക്കുമെന്നും സൂചനയുണ്ട്‌.










from kerala news edited

via IFTTT

നവോദയ സഫാമക്കാ ആര്‍ട്‌സ് അക്കാദമി വാര്‍ഷികം








നവോദയ സഫാമക്കാ ആര്‍ട്‌സ് അക്കാദമി വാര്‍ഷികം


Posted on: 15 Feb 2015



ഫാത്തിമ ഇമ്പിച്ചി ബാവ ഉദ്ഘാടനം ചെയ്തു








റിയാദ്: മലബാര്‍ പ്രദേശത്ത് കെ.എസ്.ആര്‍.ടി.സി കൊണ്ടുവന്ന് പൊതുഗതാഗത സംവിധാനം ശക്തമാക്കിയത് 1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ അംഗമായിരുന്ന ഇ.കെ ഇമ്പിച്ചിബാവയായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും പൊന്നാനി നഗരസഭയുടെ മുന്‍ചെയര്‍പേഴ്‌സണും ജില്ലാ കൗണ്‍സില്‍ അംഗവും ആയിരുന്ന ഫാത്തിമാ ഇമ്പിച്ചിബാവ പറഞ്ഞു. റിയാദ് നവോദയയും സഫാമക്ക പോളിക്ലിനിക്കും സംയുക്തമായി നടത്തുന്ന ആര്‍ട്‌സ് അക്കാദമിയുടെ ഒന്നാം വാര്‍ഷികം റിയാദില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിന് ആര്‍ട്‌സ് അക്കാദമി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച ടീച്ചര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ അക്കാദമിക്ക് കഴിയട്ടെയെന്ന് ആശംസിച്ചു.








റിയാദിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനായ മൂത്ത മകന്‍ ഇ.കെ റസൂല്‍ സലാമിനേയും കുടുംബത്തേയും സന്ദര്‍ശിക്കാനെത്തിയതാണ് ഫാത്തിമ ടീച്ചര്‍. മുഖ്യ പ്രഭാഷകന്‍ ഡോ.ജയചന്ദ്രന്‍, പുസ്തക പഠനത്തിനപ്പുറം കുട്ടികളുടെ മറ്റ് കഴിവുകള്‍ തിരിച്ചറിഞ്ഞ് അവയെ പ്രോത്‌സാഹിപ്പിക്കാനും പരിശിലനം നല്‍കാനും രക്ഷാകര്‍ത്താക്കള്‍ പ്രത്യേക താത്പര്യം കാണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചു. എക്‌സലന്‍സ് ഓഫ് എഡ്യൂക്കേഷന്‍ എന്നത് പരീക്ഷയിലെ ഉന്നത വിജയം മാത്രമല്ല, മറിച്ച് വിവിധ കലാ, കായിക, ശാസ്ത്ര, സാമൂഹ്യ മേഖലകളിലെ ഇടപെടല്‍ കൂടിയാണ്. രക്ഷാകര്‍ത്താക്കളുടെ സ്‌നേഹവും പരിചരണവും ഓരോ കുട്ടിയും ആഗ്രഹിക്കുന്നുണ്ടെന്നും ഡോ. ജയചന്ദ്രന്‍ പറഞ്ഞു. ദീപാ ജയകുമാര്‍ ആര്‍ട്‌സ് അക്കാദമിയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷൈജു ചെമ്പൂര്, രതീഷ് എന്നിവര്‍ സംസാരിച്ചു. അഹമ്മദ് മേലാറ്റൂര്‍ അധ്യക്ഷനായിരുന്നു. ജ്യോതി സതീഷ് സ്വാഗതം ആശംസിച്ചു. അക്കാദമി വിദ്യാര്‍ഥികളുടെ ചിത്ര പ്രദര്‍ശനവും വിവിധ കലാപരിപാടികളും നടന്നു. നവോദയ കുടുംബവേദി അംഗങ്ങള്‍ അവതരിപ്പിച്ച 'കേരള നടനം' പ്രത്യേക പ്രശംസ നേടി. കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുരസ്‌കാരങ്ങള്‍ കുടുംബവേദി അംഗങ്ങള്‍ കൈമാറി. നയന്‍താര പ്രദീപ് അവതാരകയായിരുന്നു. പുതുതായി രൂപീകരിച്ച നവോദയ ഓര്‍ക്കസ്ട്രയുടെ ഗാനമേളയോടെയാണ് വാര്‍ഷികാഘോഷ പരിപാടി സമാപിച്ചത്.




അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

്ഷിക്കാഗോ സേക്രട് ഹാര്‍ട്ട് ഇടവകയില്‍ മരിച്ചവരുടെ ഓര്‍മ്മദിനം ആചരിച്ചു








്ഷിക്കാഗോ സേക്രട് ഹാര്‍ട്ട് ഇടവകയില്‍ മരിച്ചവരുടെ ഓര്‍മ്മദിനം ആചരിച്ചു


Posted on: 15 Feb 2015









ഷിക്കാഗൊ: ഷിക്കാഗോ സേക്രട് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഇടവകയില്‍, സീറോമലബാര്‍ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള സകല മരിച്ചവരുടേയും അനുസ്മരണദിനം ആചരിച്ചു. ദനഹകാലത്തിലെ അവസാന വെള്ളിയാഴ്ചയാണ് പൗരസ്ത്യ സഭകളില്‍ സകലമരിച്ചവരുടേയും അനുസ്മരണം നടത്താറുള്ളത്. ക്രിസ്തുവിന്റെ വിശ്യാസ വെളിച്ചം നമുക്ക് പകര്‍ന്ന്തന്ന സ്‌നാപക യോഹന്നാന്‍ മുതല്‍ മരിച്ച പൂര്‍വ്വികര്‍വരെ ദനഹാകാലത്തിലെ വെള്ളിയാഴ്ചകളില്‍ അനുസ്മരിച്ച് പ്രാര്‍ത്തിക്കുന്നുവെന്ന് വികാരി ഫാ. എബ്രാഹം മുത്തോലത്ത് വചനസന്ദേശത്തില്‍ അനുസ്മരിച്ചു. കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.




വാര്‍ത്ത അയച്ചത്: ബിനോയി സ്റ്റീഫന്‍ കിഴക്കനടി












from kerala news edited

via IFTTT

കിട്ടുന്ന കസേരയില്‍ കയറിയിരുന്ന്‌ 'ഡംബ്‌' കാണിക്കുന്നയാളല്ല താന്‍: തിരുവഞ്ചൂര്‍









Story Dated: Sunday, February 15, 2015 11:31



mangalam malayalam online newspaper

കോട്ടയം: കിട്ടുന്ന കസേരയില്‍ കയറിയിരുന്നു ഡംബ്‌ കാണിക്കുന്ന ആളല്ല താനെന്ന്‌ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ദേശീയ ഗെയിംസ്‌ സമാപന ചടങ്ങിലും സ്‌ഥിരം കൂവലുകാരെ ചിലര്‍ ഇറക്കി. അവരുടെ സ്വഭാവം ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങില്‍ രണ്ടു മന്ത്രിമാര്‍ക്ക്‌ സീറ്റ്‌ ക്രമീകരിച്ചതില്‍ ആശയക്കുഴപ്പമുള്ളതായും അദ്ദേഹം ആരോപിച്ചു.










from kerala news edited

via IFTTT

കടല്‍ഭിത്തി നിര്‍മാണം; മുസ്ലിംലീഗ്‌ മാര്‍ച്ചും ധര്‍ണയും താക്കീതായി











Story Dated: Saturday, February 14, 2015 03:15


mangalam malayalam online newspaper

പരപ്പനങ്ങാടി: കടലാക്രമണത്തില്‍ കോടികളുടെ നാശനഷ്‌ടങ്ങളുണ്ടായ ആലുങ്ങല്‍ കടപ്പുറത്ത്‌ കടല്‍ ഭിത്തി നിര്‍മിക്കുന്നതിന്‌ ആവശ്യമായ ഫണ്ട്‌ അനുവദിച്ചിട്ടും ബന്ധപ്പെട്ടവരുടെ കെടുകാര്യസ്‌ഥത മൂലം നിര്‍മാണം ആരംഭിക്കാത്തില്‍ പ്രതിഷേധിച്ച്‌ മുസ്ലിംലീഗ്‌ മാര്‍ച്ചും ധര്‍ണയും നടത്തി. കടലാക്രമണ ഭീഷണി നേരിടുന്ന മജ്‌ലിസുകള്‍, ഖബര്‍സ്‌ഥാനുകള്‍, മദ്രസ, എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കുക, വടും സ്‌ഥലവും മത്സ്യബന്ധന യാനങ്ങളും നഷ്‌ടപ്പെട്ടവര്‍ക്ക്‌ സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിച്ചായികരുന്നു ആലുങ്ങല്‍ മുസ്ലിം ലീഗ്‌ കമ്മിറ്റിയുടെ സമരം. നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുസ്ലിംലീഗ്‌ പ്രസിഡന്റ്‌ വി.പി കോയഹാജി ഉദ്‌ഘാടനം ചെയ്‌തു. സി.പി കുഞ്ഞിമുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. മത്സ്യബോര്‍ഡ്‌ ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, അലി തെക്കെപ്പാട്ട്‌, കടവത്ത്‌ സൈതലവി, പി.പി അബു, എച്ച്‌. ഹനീഫ, സി.പി അഷറഫ്‌ പ്രസംഗിച്ചു. എ.പി ഹംസക്കോയ, കെ.പി മുഹമ്മദ്‌കോയ, കെ.ആഷിഖ്‌,കെ.പി റസാഖ്‌, എ.കെ സൈതലവി, കെ.പി സൈതലവി മാര്‍ച്ചിനും ധര്‍ണക്കും നേതൃത്വം നല്‍കി.










from kerala news edited

via IFTTT

വിദേശ തൊഴിലവസരങ്ങള്‍: പിന്നാക്ക വിഭാഗക്കാര്‍ക്ക്‌ ശില്‍പശാല











Story Dated: Saturday, February 14, 2015 03:15


മലപ്പുറം: നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്ചേഞ്ച്‌, വിദേശ തൊഴില്‍ അവസരങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെകുമായി സഹകരിച്ച്‌ പിന്നാക്കവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ദ്വിദിന ശില്‌പശാല നടത്തുന്നു. വ്യത്യസ്‌ത രാജ്യങ്ങളില്‍ ആവശ്യമായ തൊഴില്‍ നൈപുണ്യങ്ങള്‍, ആശയവിനിമയം, ഇന്റര്‍വ്യൂ ശേഷികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്‌ധര്‍ ക്ലാസുകളെടുക്കും. ഫെബ്രുവരി മൂന്നാം വാരത്തിലാണ്‌ ശില്‌പശാല. പ്ലസ്‌ടുവിന്‌ മുകളില്‍ യോഗ്യതയുള്ള 18-41 പ്രായപരിധിയിലുള്ളവര്‍ക്ക്‌ ് പങ്കെടുക്കാം. ഐ.ടി.ഐ, പോളിടെക്‌നിക്‌ തുടങ്ങിയ സാങ്കേതിക യോഗ്യതകളുള്ളവര്‍ക്ക്‌ മുന്‍ഗണന. പങ്കെടുക്കുന്നവര്‍ക്ക്‌ ഭക്ഷണം, പഠനോപാധികള്‍ എന്നിവ ലഭിക്കും. താത്‌പര്യമുള്ള പിന്നാക്ക വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ പേര്‌, പൂര്‍ണ മേല്‍വിലാസം, വയസ്സ്‌, സമുദായം, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുത്തി എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍, ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്ചേഞ്ച്‌, നിലമ്പൂര്‍ വിലാസത്തിലോ ലേലിഹയൃ.ലാു.ഹയൃസലൃമഹമ.ഴീ്‌.ശി ലോ ഫെബ്രുവരി 22 നകം അപേക്ഷിക്കണം. ഫോണ്‍. 04931 222990.










from kerala news edited

via IFTTT

വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം: വന്‍ ദുരന്തം ഒഴിവായി











Story Dated: Saturday, February 14, 2015 03:15


തിരൂര്‍: ഫയര്‍ ഫായ്‌സ് ഉദ്യോഗസ്‌ഥരുടെ ഇടപെടലിലൂടെ കച്ചവട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായി. താഴെപാലം എസ്‌.ബി.ടി ബാങ്കിനു സമീപമുള്ള സ്വകാര്യ കച്ചവട സ്‌ഥാപനത്തിലാണുഇന്നലെ വൈിട്ടു തീപിടിത്തമുണ്ടായത്‌. ഇലക്‌ട്രോണിക്ക്‌ ഉപകരണങ്ങള്‍ സൂക്ഷിച്ച മുറിക്ക്‌ സമീപം കാര്‍ബോര്‍ഡ്‌ പെട്ടികള്‍ക്കായിരുന്നു ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലം തീപിടിച്ചത്‌. സമീപത്തേക്ക്‌ തീ പടര്‍ന്ന്‌ പിടിച്ചത്‌ ജനങ്ങളെ പരിഭ്രാന്തരാക്കി. തുടര്‍ന്ന്‌ മിനുട്ടുകള്‍ക്കകം ഫയര്‍ഫോയ്‌സ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി തീ അണക്കുകയായിരുന്നു. അമ്പതിലധികം കച്ചവട സ്‌ഥാപനങ്ങള്‍ സ്‌ഥിതി ചെയ്ുയന്ന കെട്ടിടത്തില്‍ ഫയര്‍ ഫോയ്‌സ് ഉദ്യോഗസ്‌ഥരുടെ ഉടപെടല്‍ വന്‍ ദുരന്തമാണ്‌ ഒഴിവാക്കിയത്‌. തിരൂര്‍ ഫയര്‍ സേ്‌റ്റഷനിലെ ഉദ്യോഗസ്‌ഥരായ ഷംസുദ്ധീന്‍, ഗോപാലന്‍, റിജുകുമാര്‍, നൂറുല്‍ ഹിലാല്‍, പ്രദീപ്‌ കുമാര്‍ എന്നിവര്‍ തീ അണക്കലിന്‌ നേതൃത്വം നല്‍കി.










from kerala news edited

via IFTTT

സാംസ്‌കാരിക നിലയം ഉദ്‌ഘാടനവും സമൂഹ വിവാഹച്ചടങ്ങും നാളെ : മുപ്പത്‌ യുവതികള്‍ക്ക്‌ മംഗല്യഭാഗ്യം











Story Dated: Saturday, February 14, 2015 03:15


മലപ്പുറം: കൊണ്ടോട്ടി നീറാട്‌ നഖ്‌ശബന്ധിയ്യ ത്വരീഖത്ത്‌ ശാഖാ കമ്മിറ്റിയുടെ പുതിയ സാംസ്‌കാരിക നിലയത്തിന്റെ ഉദ്‌ഘാടനത്തിനോടനുബന്ധിച്ച്‌ നാളെ സമൂഹ വിവാഹച്ചടങ്ങ്‌ നടത്തും. സംഘടനയുടെ നേതൃത്വത്തില്‍ നീറാട്‌ വെച്ചു നാളെ നടത്തുന്ന പതിനഞ്ചാമത്തെ സമൂഹവിവാഹത്തില്‍ മുപ്പത്‌ യുവതികള്‍ക്ക്‌ മംഗല്യഭാഗ്യം ലഭിക്കും. സാമുദായിക ആചാരമായ വിവാഹച്ചടങ്ങുകളില്‍ പരമാവധി പണച്ചെലവും മനുഷ്യാദ്ധ്വാനവും കുറച്ച്‌ പണവും അദ്ധ്വാനവും മറ്റു ക്രിയാത്മക രംഗങ്ങളില്‍ പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ്‌ സംഘടന അവലംബിക്കുന്നത്‌. സംഘടനയുടെ മുപ്പത്തിയാറാമത്തെ ആത്മീയ ഗുരു 1988 ല്‍ വയനാട്‌ ജില്ലയിലെ പുത്തന്‍കുന്നിലായിരുന്നു ഇത്തരത്തിലുള്ള സമൂഹവിവാഹത്തിന്‌ തുടക്കം കുറിച്ചതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കോഴിക്കോട്‌, വയനാട്‌ ജില്ലകളില്‍ നടന്നതും മലപ്പുറം ജില്ലയിലെ നീറാട്‌ വെച്ച്‌ നാളെ നടക്കുന്ന വധൂവരന്മാരുള്‍പ്പെടെ 342 പേര്‍ക്കാണ്‌ വിവാഹജീവിതം സഫലമാവാന്‍ സംഘടന സഹായകമാവുന്നത്‌. നഖ്‌ശബന്ധിയ്യ ത്വരീഖത്തിന്റെ ഇപ്പോഴത്തെ പേട്രണ്‍ പി.വി ഷാഹുല്‍ഹമീദിന്റെ മേല്‍നോട്ടത്തിലാണ്‌ നാളെ നടക്കുന്ന സമൂഹ വിവാഹച്ചടങ്ങ്‌. പേട്രന്റെ അധ്യക്ഷതയിലുള്ള എട്ടുശാഖാ കമ്മിറ്റികളില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള വിവാഹബ്യൂറോ അംഗങ്ങളാണ്‌ സമൂഹവിവാഹത്തിലുള്‍പ്പെടേണ്ട യുവതീ യുവാക്കളെ കണ്ടെത്തുന്നത്‌. സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും വിവാഹച്ചടങ്ങില്‍ പങ്കെടുത്ത്‌ വധൂവരന്മാര്‍ക്ക്‌ ആശംസകള്‍ നേരും. വിവാഹങ്ങള്‍ വ്യത്യസ്‌ഥ സ്‌ഥലത്തും വ്യത്യസ്‌ഥ ദിവസങ്ങളിലുമായി നടത്തപ്പെടുമ്പോള്‍ വ്യക്‌തികള്‍ക്കുണ്ടാകുന്ന സാമ്പത്തിക, സമയ, അദ്ധ്വാന നഷ്‌ടം ഇല്ലായ്‌മ ചെയ്യുന്നതിന്‌ ഇത്തരത്തിലുള്ള സമൂഹവിവാഹച്ചടങ്ങു കൊണ്ടു സാധിക്കുമെന്നാണ്‌ സംഘടന പറയുന്നത്‌. വിവാഹകമ്പോളത്തിലെ ധൂര്‍ത്തും, വിലപേശലും നിലനില്‍ക്കുന്ന ഇക്കാലത്ത്‌ ലളിതമായതും സാമ്പത്തിക ബാധ്യത കുറഞ്ഞതുമായ സമൂഹ വിവാഹങ്ങള്‍ സമൂഹത്തിന്‌ മാതൃകയാണ്‌. മഹത്‌ വ്യക്‌തികളുടെ ആശീര്‍വാദത്തിലും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വ്യക്‌തികളുടെ സാന്നിധ്യത്തിലും ഒരേ വേദിയില്‍ വെച്ച്‌ വിവാഹം നടത്താന്‍ കഴിയുക എന്നത്‌ ഒരു സൗഭാഗ്യമാണ്‌. ഒരേ തരത്തിലുള്ള വസ്‌ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞാണ്‌ വധൂവരന്മാര്‍ വിവാഹച്ചടചങ്ങിനെത്തുക. ഇവര്‍ക്ക്‌ ആവശ്യമായ വസ്‌ത്രങ്ങളും ഉപഹാരങ്ങളും സംഘടനയിലെ വ്യക്‌തികളും സ്‌ഥാപനങ്ങളും സ്‌പോണ്‍സര്‍ ചെയ്‌തിട്ടുണ്ട്‌. യുവതീ യുവാക്കള്‍ക്കിടയിലെ ആശയപ്പൊരുത്തം, പരസ്‌പര ധാരണ, ഉത്തമ സംസ്‌കാരം എന്നീ മൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയാണ്‌ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.










from kerala news edited

via IFTTT