Story Dated: Saturday, February 14, 2015 07:05
പാറ്റ്ന: ബീഹാറില്‍ റോഡ് നിര്‍മ്മാണ കമ്പനിയുടെ ഓഫീസ് മാവോയിസ്റ്റുകള്‍ തീയിട്ടു. ഓഫീസ് കവാടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയാക്കി. ജെ.സി.ബി, പൊക്ലെയ്ന്‍, ട്രക്ക്, പിക്കപ്പ് വാന്‍, ഒരു ബൈക്ക് എന്നീ വാഹനങ്ങളാണ് തീയിട്ടത്. ബീഹാറിലെ അര്‍വാള്‍ ജില്ലായിലാണ് സംഭവം. കിഞ്ചര് പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതില്‍ പ്രകോപിരായാണ് ഓഫീസ് കത്തിച്ചതെന്നാണ് സൂചന.
from kerala news edited
via IFTTT