121

Powered By Blogger

Saturday, 14 February 2015

കൊളോണ്‍ കേരള സമാജം വാര്‍ഷിക പൊതുയോഗം നടത്തി











കൊളോണ്‍: കൊളോണ്‍ കേരളസമാജത്തിന്റെ വാര്‍ഷിക പൊതുയോഗം ജനുവരി 31 ന്(ശനി) ഉച്ചകഴിഞ്ഞ് നാലുമണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളില്‍ നടത്തി. സമാജം പ്രസിഡന്റ് ജോസ് പുതുശേരി അദ്ധ്യക്ഷത വഹിച്ചു.ഈശ്വരപ്രാര്‍ത്ഥനയ്ക്കു ശേഷം പ്രസിഡന്റിന്റെ സ്വാഗതത്തോടെ യോഗം ആരംഭിച്ചു.തുടര്‍ന്ന് പ്രശസ്ത സിനിമാ നടനും ഹാസ്യതാരവുമായ മാള അരവിന്ദന്‍, മുന്‍ ജര്‍മന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഫൊണ്‍ വൈസെക്കന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി, ആത്മശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനയും നടത്തി.

സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി 2014 ലെ വാര്‍ഷിക റിപ്പോര്‍ട്ടും വിവരങ്ങളും നല്‍കി. ട്രഷറാര്‍ ഷീബ കല്ലറയ്ക്കല്‍ പോയ വര്‍ഷത്തെ വരവുചെലവു കണക്കുകളും, ഓഡിറ്റര്‍മാരായ ജോസഫ് കളപ്പുരയ്ക്കല്‍, ജോസ് നെടുങ്ങാട് എന്നിവര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കു ശേഷം റിപ്പോര്‍ട്ടും, കണക്കുകളും ഐക്യകണ്‌ഠേന പാസാക്കി. സമാജത്തിന്റെ പോയ വര്‍ഷത്തെ പ്രവര്‍ത്തനവും മറ്റു ആഘോഷപരിപാടികളും ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നു. പ്രവര്‍ത്തനത്തിന്റെ ശ്രേഷ്ഠമായ മികവ് എന്ന് പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടതില്‍ ഇപ്പോഴത്തെ ഭരണസമിതിയ്ക്ക് അഭിമാനിയ്ക്കാന്‍ വകയുണ്ട്.


നിലവിലുള്ള നിയമാവലിയുടെ കാലോചിതമായ ഭേദഗതികള്‍ അവതരിപ്പിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് ഭേദഗതികള്‍ ഐക്യകണ്‌ഠേന പാസാക്കി.


സമാജത്തിന്റെ നടപ്പു വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ പ്രസിഡന്റ് ജോസ് പുതുശേരി വിശദീകരിച്ചു. പുതുവര്‍ഷ സംഗമം, റിപ്പബ്‌ളിക് ഡേ ആഘോഷം, 2015 കലണ്ടര്‍, കുതിര വണ്ടിയിലെ സവാരി, ചീട്ടുകളി (56 മല്‍സരം) കൊളോണ്‍ പൊക്കാല്‍, ഇന്‍ഡ്യന്‍ വീക്ക്, യൂത്ത് വിംഗ് സമ്മേളനം, തേനീച്ച വളര്‍ത്തല്‍ ക്‌ളാസ്, ജര്‍മന്‍ കര്‍ഷകശ്രീ അവാര്‍ഡ്, ഓണാഘോഷം(ഓഗസ്റ്റ് 22 ന് ശനി), കാര്‍ഷിക ക്‌ളാസ്, കുക്കിംഗ് ക്‌ളാസ് എന്നിവയാണ് പരിപാടികളില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. നിലവില്‍ 141 അംഗങ്ങളുള്ള സമാജത്തിന് 32 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്.


സമാജം തയ്യാറാക്കിയ 2015 ലെ കലണ്ടറും, അടുക്കള തോട്ടത്തിലേയ്ക്കുള്ള വിത്തുകളുടെ വിതരണവും പൊതുയോഗത്തോടനുബന്ധിച്ച് നടത്തി. ജോയി മാണിക്കത്ത്, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, ഡേവിഡ് അരീക്കല്‍, ജേക്കബ് കാഞ്ഞൂപ്പറമ്പില്‍, തോസമ് അറമ്പന്‍കുടി, ജോസി ചെറിയാന്‍, ജോസഫ് കളപ്പുരയ്ക്കല്‍, ജോസുകുട്ടി കളത്തിപ്പറമ്പില്‍, അച്ചാമ്മ അറമ്പന്‍കുടി, ജോളി എം പടയാട്ടില്‍, ജോയി കാടന്‍കാവില്‍, ജോര്‍ജ് അട്ടിപ്പേറ്റി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി.


സമാജം സെക്രട്ടറി ഡേവീസ് വടക്കുംചേരി യോഗത്തില്‍ നന്ദി രേഖപ്പെടുത്തി. പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ബേബിച്ചന്‍ കലേത്തും മുറിയില്‍ (സ്‌പോര്‍ട്‌സ്് സെക്രട്ടറി), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), സെബാസ്റ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി) എന്നിവര്‍ ഭരണസമിതിയംഗങ്ങളും നിക്കോ പുതുശേരി, പ്രശോഭ് പടയാട്ടില്‍, ജെന്നി അരീക്കാട്ട് എന്നിവര്‍ യൂത്ത് വിംഗ് പ്രതിനിധികളുമാണ്.


Website:http://bit.ly/1Azwrc4





വാര്‍ത്ത അയച്ചത്: ജോസ് കുമ്പിളുവേലില്‍










from kerala news edited

via IFTTT