ഡോ.നാരായണന് യാത്രയയപ്പ്
Posted on: 14 Feb 2015
കല്‍ബ: 36 വര്‍ഷം ആരോഗ്യവകുപ്പിലെ ജീവനക്കാരനായും 28 വര്‍ഷം കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ഭാരവാഹിയായും സേവനം ചെയ്ത ക്ലബ് സ്ഥാപകാംഗം കൂടിയായ കല്‍ബയിലെ സാമൂഹ്യ സംഘടനാസേവനരംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഡോ.നാരായണന് ഐ.എസ്.സി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. യോഗം ക്ലബ് ജന.സെക്ര.കെ.സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസി.സോഹന്‍ സിംഗിനും ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ടി.പി.മോഹന്‍ദാസ്, സുബൈര്‍ കെ, അസിന്‍ ഷാഫി, ആന്റോ വി.കെ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്ത അയച്ചത് : കെ.സി.അബൂബക്കര്‍
from kerala news edited
via IFTTT