Story Dated: Saturday, February 14, 2015 12:52
ജോഹന്നാസ്‌ബര്‍ഗ്: ആഭ്യന്തര കലാപകാലത്ത് നടന്ന സൈനിക നടപടിയില്‍ സുഡാനി സൈന്യം ദര്‍ഫര്‍ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 122 സ്‌ത്രീകളെ ബലാത്സംഗം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 30 നും നവംബര്‍ 1 നും ഇടയിലായി നടന്ന സംഭവത്തില്‍ വീടുതോറും റെയ്‌ഡ് നടത്തിയ സൈന്യം ബലാത്സംഗ പരമ്പര തന്നെ അഴിച്ചുവിട്ടെന്ന് മനുഷ്യാവകാശ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ യുന്‍ സുരക്ഷാ കൗണ്‍സില്‍ അന്വേഷണം ആവശ്യപ്പെട്ടു.
മനുഷ്യാവകാശ കമ്മീഷന്റെ ആഫ്രിക്ക ഡയറക്‌ടര്‍ ദാനിയേല്‍ ബെക്കലേയാണ് ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. പത്തുവര്‍ഷമായി ആഭ്യന്തര കലാപം രൂക്ഷമായ സുഡാന്റെ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ക്ക് ദോഷം ഉണ്ടാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സുഡാന്‍ ഒരു സമ്പൂര്‍ണ്ണ അന്വേഷണത്തിന് തയ്യാറാകണമെന്ന് യുന്‍ സുരക്ഷാ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. 48 പേജുള്ള റിപ്പോര്‍ട്ടാണ് മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ചിട്ടുള്ളത്. രക്ഷപ്പെട്ട 15 പേര്‍, ഒരു സാക്ഷി, 23 വിശ്വസനീയ കേന്ദ്രങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഒരു ഡസനിലധികം സൈനികര്‍ ദര്‍ഫര്‍ മേഖലയിലെത്തി വീടുകള്‍ തോറും കയറിയിറങ്ങി കൊള്ളയടിക്കുകയും ആള്‍ക്കാരെ ഉപദ്രവിക്കുകയും പെണ്‍കുട്ടികളെയും സ്‌ത്രീകളെയും ബലാത്സംഗം നടത്തുകയും ചെയ്‌തതായിട്ടാണ് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഒരു ബലാത്സംഗം പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന നിലപാടിലാണ് സുഡാനി സര്‍ക്കാര്‍.
from kerala news edited
via IFTTT