Story Dated: Saturday, February 14, 2015 01:53
മകളെ വേശ്യയെപ്പോലെ വേഷം കെട്ടിച്ച സെലിബ്രിട്ടി മാതാവിന് ഓണ്‍ലൈനില്‍ നാട്ടുകാരുടെ ശകാരം. ടെലിവിഷന്‍താരം അമാന്‍ഡാ ഹോള്‍ഡനാണ് വിവാദത്തില്‍ തലയിട്ടത്. സുന്ദരിയായ ഇവരുടെ ഒമ്പതുവയസ്സുകാരിയായ മകളെ ജൂലിയാ റോബര്‍ട്‌സ് അനശ്വരമാക്കിയ പ്രെറ്റി വുമണിലേതിന് സമാനമായ രീതിയില്‍ വസ്‌ത്രാലങ്കാരം നടത്തിയാണ് അമാന്‍ഡ നാട്ടുകാരുടെ തെറിവിളിക്ക് പാത്രമായത്.
സിനിമയില്‍ നായികയായ ജൂലിയാ റോബര്‍ട്‌സ് അവതരിപ്പിക്കുന്ന വിവിയന്‍ എന്ന കഥാപാത്രം ഇടപാടുകാരെ ആകര്‍ഷിക്കാന്‍ സ്വീകരിച്ച കയ്യില്ലാത്ത ഒരു ചുവപ്പ് ഗൗണ്‍ വേഷത്തിന് സമാനമായ രീതിയില്‍ അമാന്‍ഡ മകളെ ഒരുക്കുകയും അതിന്റെ ചിത്രം ഓണ്‍ലൈനില്‍ പോസ്‌റ്റ് ചെയ്യുകയുമായിരുന്നു. ഈ സാമ്യത തിരിച്ചറിഞ്ഞവര്‍ ഫോട്ടോയ്‌ക്ക് തൊട്ടുതാഴെ അമാന്‍ഡയെ നിശിതമായി വിമര്‍ശിച്ചു കളഞ്ഞു.
പേരന്റ്‌സ് ഗ്രൂപ്പുകളാണ് ഫോട്ടോയ്‌ക്ക് ശക്‌തമായ വിമര്‍ശനം കുറിച്ചത്. ഇത്തരം അനുയോജ്യമല്ലാത്തതും ലൈംഗികതയുടെ പരിവേഷം ഉള്‍ക്കൊള്ളുന്നതുമായ ഫോട്ടോകള്‍ മേലില്‍ ഒഴിവാക്കണമെന്ന് അവര്‍ അമാന്‍ഡയെ ഉപദേശിക്കാനും മറന്നില്ല. കമന്റ് കൂടിയതോടെ അപകടം തിരിച്ചറിഞ്ഞ അമാന്‍ഡ പേജില്‍ നിന്നും ചിത്രം എടുത്തുമാറ്റുകയും മാപ്പ് അപേക്ഷിക്കാന്‍ തയ്യാറാകുകയും ചെയ്‌തു.
1990 ല്‍ പുറത്തുവന്ന പ്രെറ്റി വുമണില്‍ ജൂലിയാ റോബര്‍ട്‌സും റിച്ചാര്‍ഡ് ഗെരെയുമാണ് നായികാനായകന്മാരായത്. ഒരു വേശ്യയും ഒരു ബിസിനസുകാരനും തമ്മിലുള്ള ബന്ധം പറയുന്ന ചിത്രത്തില്‍ തെരുവ് വേശ്യയായിട്ടാണ് ജൂലിയാ റോബര്‍ട്‌സ് എത്തുന്നത്. തെരുവ്‌പെണ്‍കുട്ടി ബിസിനസുകാരന്റെ ഭാര്യയായി മാറുന്ന സിന്‍ഡ്രല്ല മാതൃകയിലുള്ള കഥയാണ് ചിത്രം പറയുന്നത്.
from kerala news edited
via IFTTT