Story Dated: Saturday, February 14, 2015 08:31
മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഓസ്‌ടേലിയയ്‌ക്ക് ജയം. ഇംഗ്ലണ്ടിനെ 111 റണ്‍സിനാണ് ഓസ്‌ട്രേലിയ കീഴടക്കിയത്. 343 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 41.5 ഓവറില്‍ പുറത്തായി. 41.5 ഓവറില്‍ ഇംഗ്ലണ്ടിന് 231 റണ്ണെടുക്കാനെ സാധിച്ചുള്ളൂ. ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു.
ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി മികവിലാണ് ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 128 പന്തില്‍ നിന്ന് 12 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 135 റണ്‍സാണ് ഫിഞ്ചിന്റെ സമ്പാദ്യം. ഓസീസ് നായകന്‍ ജോര്‍ജ് ബെയ്‌ലിയും മാക്‌സ് വെല്ലും അര്‍ധ സെഞ്ചുറി നേടി. ജോര്‍ജ് ബെയ്‌ലി-ആരോണ്‍ ഫിഞ്ച് കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 157 പന്തില്‍ നിന്ന് 146 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാക്‌സ് വെല്ലിന്റെ കൂറ്റന്‍ അടികളാണ് ഓസീസിന്റെ സ്‌കോറിംഗ് വേഗം കൂട്ടിയത്. മാക്‌സ് വെല്‍ 40 പന്തില്‍ നിന്ന് 60 റണ്‍സ് നേടി. ഇംഗ്ലണ്ടിന് വേണ്ടി സ്‌റ്റീവന്‍ ഫിന്‍ 5 വിക്കറ്റ് എടുത്തു. സ്‌റ്റുവര്‍ട്ട് ബോര്‍ഡ് 2 വിക്കറ്റും ക്രിസ് വോക്‌സ് 1 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. 10 റണ്ണെടുത്ത മോയിന്‍ അലിയാണ് ആദ്യം മടങ്ങിയത്. 36 റണ്ണെടുത്ത് ഇയാന്‍ ബെല്ലും 10 റണ്ണുമായി ഗ്യാരി ബലന്‍സും ക്രീസ് വിട്ടു. മോര്‍ഗനും സ്‌റ്റുവര്‍ട്ട് ബോര്‍ഡും റണ്ണൊന്നും എടുക്കാതെ പുറത്തായി. പുറത്താകാതെ 98 റണ്‍സ് എടുത്ത ജെയിംസ് ടെയ്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ക്രിസ് വോക്‌സ് 37 റണ്‍സ് എടുത്തു. ഓസ്‌ട്രേലിയയ്‌ക്കായി മിച്ചല്‍ മാര്‍ഷ് 5 വിക്കറ്റ് പിഴുതു. മിച്ചല്‍ സ്‌റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
from kerala news edited
via IFTTT