121

Powered By Blogger

Saturday, 14 February 2015

കെജ്‌രിവാളിന്റെ സത്യപ്രതിഞ്ജാ ചടങ്ങില്‍ താരമായി 'ആപ്' കോള









Story Dated: Saturday, February 14, 2015 05:31



mangalam malayalam online newspaper

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സത്യപ്രതിഞ്ജാ ചടങ്ങില്‍ താരമായി 'ആപ്' കോള. സത്യപ്രതിഞ്ജാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ നൂറ് കണക്കിന് എ.എ.പി പ്രവര്‍ത്തകര്‍ക്ക് സൗജന്യമായാണ് ആപ് കോള വിതരണം ചെയ്തത്. പാനീയത്തിന്റെ ബ്രാന്‍ഡ് നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ആപ് കോളയുടെ ചിത്രം ട്വിറ്ററില്‍ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കോള ഫ്‌ളേവറിലും മധുരനാരങ്ങ ഫ്‌ളേവറിലുമായി രണ്ട് ഫ്‌ളേവറുകളില്‍ ആപ് കോള ലഭ്യമാണ്.


മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ആരാധകരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് കോള പുറത്തിറക്കിയത്. പാനീയം കുടിക്കൂ അവകാശങ്ങള്‍ക്കായി പോരാാടൂ എന്നാണ് കോശയുടെ പരസ്യവാചകം. വിദേശ കമ്പനികളുടെ കോളയേക്കാള്‍ എ.എ.പി കോളയ്ക്ക് വിലക്കുറവാണെന്ന് വിതരണക്കാരന്‍ കൈലാഷ് പറഞ്ഞു. ഞങ്ങള്‍ കെജ്‌രിവാളിന്റെ ആരാധകരാണ്. അദ്ദേഹം ഞങ്ങള്‍ക്ക് പ്രചോദനമാണ്. അതുകൊണ്ടാണ് കോളയ്ക്ക് ആപ് കോളയെന്ന് പേര് നല്‍കിയതെന്ന് വിതരണക്കാര്‍ അറിയിച്ചു.










from kerala news edited

via IFTTT