Story Dated: Saturday, February 14, 2015 08:11
തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസ് സമാപിച്ചു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീര്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങുകളോടെയാണ് പതിനഞ്ച് ദിവസം നീണ്ട കായിക മാമാങ്കം കൊടിയിറങ്ങിയത്. ഗെയിംസ് അവസാനിക്കുന്നതായി സംസ്‌ഥാന ഗവര്‍ണര്‍ ജസ്‌റ്റിസ് പി. സദാശിവം പ്രഖ്യാപിച്ചതോടെയാണ് പരിപാടികള്‍ ഔദ്യോഗികമായി അവസാനിച്ചത്. 1987ന് ശേഷം ആദ്യമായാണ് കേരളം ദേശിയ ഗെയിംസിന് വേദിയായത്.
6.30ന് ദേശിയ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ കായിക താരങ്ങളുടെ മാര്‍ച്ച് പാസ്‌റ്റ് ആദ്യ ഇനമായി. 15 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിന് വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും സര്‍വീസസില്‍ നിന്നും കേരളത്തിലെത്തിയ കായിക താരങ്ങള്‍ക്കും അധികൃതര്‍ക്കും ആതിഥേയരുടെ നന്ദിയും സ്‌നേഹവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ അറിയിച്ചു. ഏത് വിജയവും കൈയിലൊതുക്കാന്‍ കേരളത്തിന് സാധിക്കും. ഇത്തവണത്തെ ദേശിയ ഗെയിംസ് ഇതിനൊരു മാതൃകയായി തിരഞ്ഞെടുക്കണമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്‌ത് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ദേശീയ ഗെയിംസിനെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി അയച്ച സംന്ദേശം കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനാബല്‍ ചടങ്ങില്‍ വായിച്ചു. അതേസമയം 35-ാമത് ദേശിയ ഗെയിംസിലെ സംഘാടന മികവിന് കേരളത്തിന് രാഷ്‌ട്രപതിയുടെ പ്രശംസ. സംഘാടകര്‍ക്കും മെഡല്‍ ജേതാക്കള്‍ക്കും ടിറ്റ്വറിലൂടെയാണ് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അഭിനന്ദനം അറിയിച്ചത്. സജന്‍ പ്രകാശാണ് ഗെയിംസിലെ ഏറ്റവും മികച്ച പുരുഷ താരം. മികച്ച താരത്തിനുള്ള ട്രോഫി ചടങ്ങിനെ സാക്ഷിയാക്കി കേരള ഗവര്‍ണര്‍ ജസ്‌റ്റിസ് പി. സദാശിവം സജന് കൈമാറി. തുടര്‍ന്ന് ഐ.ഒ.സി. പ്രസിഡന്റ് എന്‍. രാമചന്ദ്രന്‍ ഗെയിംസിന്റെ പതാക ഔദ്യോഗികമായി ഗോവയ്‌ക്ക് കൈമാറി. ഗോവയാണ് 36-ാമത് ദേശിയ ഗെയിംസിന്റെ വേദി.
പ്രശസ്‌ത സിനിമാ താരം ശോഭനയുടെ 'റെവന്യു ഓഫ് ഇന്ത്യ' എന്ന നൃത്ത ശില്‌പമാണ് സമാപന ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. നൃത്ത ശില്‌പത്തില്‍ 50ഓളം കലാകാരന്മാര്‍ അണിനിരക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് അരങ്ങേറിയ 45 കലാരൂപങ്ങളാണ് ചടങ്ങിലെ മറ്റൊരു ശ്രദ്ധേയ ഇനം. 1,800 കലാകാരന്മാരാണ് 45 ഇനങ്ങളിലായി കാഴ്‌ചക്കാരുടെ മുമ്പിലെത്തിയത്. തുടര്‍ന്ന് കരിമരുന്ന് പ്രകടനവും സമാപന ചടങ്ങിന് മാറ്റുകൂട്ടി.
91 മെഡലുകളുമായി സര്‍വീസസാണ് ഗെയിംസിലെ ജേതാക്കള്‍. 33 വെള്ളിയും 35 വെങ്കലവും സര്‍വീസസിന്റെ മെഡല്‍ പട്ടികയിലുണ്ട്. 54 സ്വര്‍ണവുമായി അതിഥേയരായ കേരളമാണ് രണ്ടാം സ്‌ഥാനത്ത്. 48 വെള്ളിയും 60 വെങ്കലവുമാണ് ഗെയിംസിലെ കേരളത്തിന്റെ നേട്ടം. 40 സ്വര്‍ണവുമായി ഹരിയാനയാണ് മൂന്നാം സ്‌ഥാനത്ത്. 40 വെളളിയും 27 വെങ്കലവും ഹരിയാന സ്വന്തമാക്കിയിട്ടുണ്ട്.
from kerala news edited
via IFTTT