121

Powered By Blogger

Saturday, 14 February 2015

സാംസ്‌കാരിക നിലയം ഉദ്‌ഘാടനവും സമൂഹ വിവാഹച്ചടങ്ങും നാളെ : മുപ്പത്‌ യുവതികള്‍ക്ക്‌ മംഗല്യഭാഗ്യം











Story Dated: Saturday, February 14, 2015 03:15


മലപ്പുറം: കൊണ്ടോട്ടി നീറാട്‌ നഖ്‌ശബന്ധിയ്യ ത്വരീഖത്ത്‌ ശാഖാ കമ്മിറ്റിയുടെ പുതിയ സാംസ്‌കാരിക നിലയത്തിന്റെ ഉദ്‌ഘാടനത്തിനോടനുബന്ധിച്ച്‌ നാളെ സമൂഹ വിവാഹച്ചടങ്ങ്‌ നടത്തും. സംഘടനയുടെ നേതൃത്വത്തില്‍ നീറാട്‌ വെച്ചു നാളെ നടത്തുന്ന പതിനഞ്ചാമത്തെ സമൂഹവിവാഹത്തില്‍ മുപ്പത്‌ യുവതികള്‍ക്ക്‌ മംഗല്യഭാഗ്യം ലഭിക്കും. സാമുദായിക ആചാരമായ വിവാഹച്ചടങ്ങുകളില്‍ പരമാവധി പണച്ചെലവും മനുഷ്യാദ്ധ്വാനവും കുറച്ച്‌ പണവും അദ്ധ്വാനവും മറ്റു ക്രിയാത്മക രംഗങ്ങളില്‍ പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ്‌ സംഘടന അവലംബിക്കുന്നത്‌. സംഘടനയുടെ മുപ്പത്തിയാറാമത്തെ ആത്മീയ ഗുരു 1988 ല്‍ വയനാട്‌ ജില്ലയിലെ പുത്തന്‍കുന്നിലായിരുന്നു ഇത്തരത്തിലുള്ള സമൂഹവിവാഹത്തിന്‌ തുടക്കം കുറിച്ചതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കോഴിക്കോട്‌, വയനാട്‌ ജില്ലകളില്‍ നടന്നതും മലപ്പുറം ജില്ലയിലെ നീറാട്‌ വെച്ച്‌ നാളെ നടക്കുന്ന വധൂവരന്മാരുള്‍പ്പെടെ 342 പേര്‍ക്കാണ്‌ വിവാഹജീവിതം സഫലമാവാന്‍ സംഘടന സഹായകമാവുന്നത്‌. നഖ്‌ശബന്ധിയ്യ ത്വരീഖത്തിന്റെ ഇപ്പോഴത്തെ പേട്രണ്‍ പി.വി ഷാഹുല്‍ഹമീദിന്റെ മേല്‍നോട്ടത്തിലാണ്‌ നാളെ നടക്കുന്ന സമൂഹ വിവാഹച്ചടങ്ങ്‌. പേട്രന്റെ അധ്യക്ഷതയിലുള്ള എട്ടുശാഖാ കമ്മിറ്റികളില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള വിവാഹബ്യൂറോ അംഗങ്ങളാണ്‌ സമൂഹവിവാഹത്തിലുള്‍പ്പെടേണ്ട യുവതീ യുവാക്കളെ കണ്ടെത്തുന്നത്‌. സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും വിവാഹച്ചടങ്ങില്‍ പങ്കെടുത്ത്‌ വധൂവരന്മാര്‍ക്ക്‌ ആശംസകള്‍ നേരും. വിവാഹങ്ങള്‍ വ്യത്യസ്‌ഥ സ്‌ഥലത്തും വ്യത്യസ്‌ഥ ദിവസങ്ങളിലുമായി നടത്തപ്പെടുമ്പോള്‍ വ്യക്‌തികള്‍ക്കുണ്ടാകുന്ന സാമ്പത്തിക, സമയ, അദ്ധ്വാന നഷ്‌ടം ഇല്ലായ്‌മ ചെയ്യുന്നതിന്‌ ഇത്തരത്തിലുള്ള സമൂഹവിവാഹച്ചടങ്ങു കൊണ്ടു സാധിക്കുമെന്നാണ്‌ സംഘടന പറയുന്നത്‌. വിവാഹകമ്പോളത്തിലെ ധൂര്‍ത്തും, വിലപേശലും നിലനില്‍ക്കുന്ന ഇക്കാലത്ത്‌ ലളിതമായതും സാമ്പത്തിക ബാധ്യത കുറഞ്ഞതുമായ സമൂഹ വിവാഹങ്ങള്‍ സമൂഹത്തിന്‌ മാതൃകയാണ്‌. മഹത്‌ വ്യക്‌തികളുടെ ആശീര്‍വാദത്തിലും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വ്യക്‌തികളുടെ സാന്നിധ്യത്തിലും ഒരേ വേദിയില്‍ വെച്ച്‌ വിവാഹം നടത്താന്‍ കഴിയുക എന്നത്‌ ഒരു സൗഭാഗ്യമാണ്‌. ഒരേ തരത്തിലുള്ള വസ്‌ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞാണ്‌ വധൂവരന്മാര്‍ വിവാഹച്ചടചങ്ങിനെത്തുക. ഇവര്‍ക്ക്‌ ആവശ്യമായ വസ്‌ത്രങ്ങളും ഉപഹാരങ്ങളും സംഘടനയിലെ വ്യക്‌തികളും സ്‌ഥാപനങ്ങളും സ്‌പോണ്‍സര്‍ ചെയ്‌തിട്ടുണ്ട്‌. യുവതീ യുവാക്കള്‍ക്കിടയിലെ ആശയപ്പൊരുത്തം, പരസ്‌പര ധാരണ, ഉത്തമ സംസ്‌കാരം എന്നീ മൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയാണ്‌ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.










from kerala news edited

via IFTTT